ന്യൂജേഴ്‌സി: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ മതബോധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാം കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് ബട്ടര്‍ഫ്‌ലൈയ് ക്യാമ്പ് സംഘടിപ്പിച്ചു.പുതുമ നിറഞ്ഞതും വ്യത്യസ്ഥവുമായ പരുപാടികള്‍ കൊണ്ട് ക്യാമ്പ് കുട്ടികള്‍ക്ക് നവ്യാനുഭവമായിരുന്നു.
സി.സി.ഡി അദ്ധ്യാപകരുടെ നേതൃത്വത്തില്‍ പരുപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. രാവിലെ വി.കുര്‍ബ്ബാനയോടെ ആരംഭിച്ചു.തുടര്‍ന്ന് പ്രത്യേക വാഹനത്തില്‍ കുട്ടികളും അദ്ധ്യാപകരും ഒരുമിച്ച് ഉല്ലാസവും ഒരുമിച്ച് ഭക്ഷിച്ചും സത്ഗുണപാഠങ്ങള്‍ പറഞ്ഞ് കൊടുത്തും ക്യാമ്പ് കുട്ടികളില്‍ കൂടുതല്‍ ഉണര്‍വ് ഉളവാക്കി.
ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ബട്ടര്‍ ഫൈയ് ക്യാമ്പില്‍ 41 കുട്ടികള്‍ പങ്കെടുത്തു.