ന്യൂയോര്‍ക്ക്: യുഎസ് വ്യാപാരമേഖലയിലെ വിതരണ ശൃംഖലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സൈബര്‍ ആക്രമണം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരവിട്ടു. സങ്കീര്‍ണമായ ആര്‍ഈവിള്‍ റാന്‍സംവെയര്‍ ഉപയോഗിച്ചു നടന്ന ആക്രമണത്തില്‍ നൂറുകണക്കിനു സ്ഥാപനങ്ങള്‍ നിശ്ചലമായിരുന്നു.
റഷ്യയുമായി ബന്ധമുള്ള ഈ അക്രമിസംഘത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് അഭ്യര്‍ഥിച്ചു. കസേയയുടെ സോഫ്റ്റ്!വെയര്‍ മാനേജ്‌മെന്റ് സാങ്കേതികവിദ്യ ഉപയോഗിച്ച സ്ഥാപനങ്ങളാണ് ആക്രമണത്തിനിരയായത്.
സര്‍വറുകളും ഡെസ്‌ക്ടോപ്പുകളും മറ്റ് ഉപകരണങ്ങളും തകരാറിലായതോടെ ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും ഊര്‍ജ കമ്പനികളും പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു.
റഷ്യയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉപയോഗിക്കുന്ന ഹാക്കിങ് തന്ത്രങ്ങളാണ് ഇവിടെയും ഉപയോഗിച്ചിട്ടുള്ളതെന്ന് യുഎസ്, ബ്രിട്ടിഷ് ഏജന്‍സികള്‍ അറിയിച്ചു. കസേയയുടെ സോഫ്റ്റ്!വെയര്‍ ഉപയോഗിക്കുന്ന മറ്റു രാജ്യങ്ങളിലെ സ്ഥാപനങ്ങളിലും ആക്രമണമുണ്ടായി.