ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ശ്രീ ഗുരുവായൂരപ്പ ക്ഷേത്രത്തില്‍ ജൂലൈ 2 വെള്ളിയാഴ്ച തുടക്കം കുറിച്ച 2021ലെ ഉദയാസ്തമന പൂജ മഹോത്സവം ഭക്തര്‍ക്ക് സായൂജ്യമാകുന്നു. ദിനംപ്രതി അനേകം വിശ്വാസികളാണ് ക്ഷേത്രത്തിലെത്തുന്നത്.
അമ്പലം പ്രസിഡന്റ് പൊന്നു പിള്ള, വൈസ് പ്രസിഡന്റ് രമ പിള്ള, ട്രസ്റ്റി ചെയര്‍മാന്‍ അജിത് നായര്‍, ഉത്സവ കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ അരവിന്ദാക്ഷന്‍, പൂജ കമ്മിറ്റി ചെയര്‍ കൃഷ്ണജ കുറുപ്പ്, ട്രെഷറര്‍ രാജേഷ് മൂത്തേഴത്ത്, മറ്റുള്ള ബോര്‍ഡ്, ട്രസ്റ്റി അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രശസ്ത പിന്നണി ഗായകന്‍ വിജയ് യേശുദാസാണ് ഭദ്ര ദീപം കൊളുത്തി ഉത്ഘാടന കര്‍മം നിര്‍വഹിച്ചത്.
പത്തു ദിവസം നീണ്ടു നില്‍ക്കുന്ന മഹോത്സവത്തില്‍, ദിവസേനയുള്ള ഉദയാസ്തമന പൂജകള്‍ക്കൊപ്പം വൈകുന്നേരങ്ങളില്‍ വ്യത്യസ്തമാര്‍ന്ന കലാപരിപാടികളും ഉണ്ടാകും.
ജൂലൈ 11ന് പായസമേളയും, മഹാസദ്യയും കഴിഞ്ഞു വൈകുന്നേരം പ്രശസ്ത സിനിമാ നടി മീര നന്ദന്‍ പങ്കെടുക്കുന്ന ചടങ്ങോടു കൂടി വര്‍ണാഭമായ മഹോത്സവത്തിന് തിരശീല വീഴും.