ലൂസിയാന: യു.എസ് സ്‌പെല്ലിങ് ബീ മത്സരത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായി ജേതാവായി ആഫ്രിക്കന്‍ അമേരിക്കന്‍ വംശജ. ലൂയ്‌സിയാനയില്‍ നിന്നുള്ള സെയ്‌ല അവന്ത് ഗ്രെയ്ഡ് എന്ന 14കാരിയാണ് വ്യാഴാഴ്ച രാത്രി നടന്ന സ്‌പെല്ലിങ് ബീ ഫൈനല്‍ മത്സരത്തില്‍ പുതിയ ചരിത്രം കുറിച്ചത്.
1998ല്‍ ജമൈക്കക്കാരിയായ ജോഡി ആന്‍ മാക്‌സ്‌വെല്‍ സ്‌പെല്ലിങ് ബീ ജേതാവായിട്ടുണ്ട്.അമേരിക്കന്‍ പ്രഥമവനിതയായ ജില്‍ ബൈഡനും മത്സരം വീക്ഷിക്കാന്‍ എത്തിയിരുന്നു. ജേതാവിന് 50,000 ഡോളര്‍ സമ്മാനമായി ലഭിക്കും.