ആന്റോ കവലയ്ക്കല്‍
ഷിക്കാഗോ: ഡല്‍ഹി- ഫരീദാബാദ് രൂപതയുടെ കീഴിലുള്ള അന്ധേരിമോഡിലെ ലിറ്റില്‍ ഫഌര്‍ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയം തകര്‍ക്കുകയും വിശുദ്ധ വസ്തുക്കള്‍ വാരിവിതറുകയും ചെയ്ത ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി അധികൃതരുടെ നടപടിയില്‍ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്സ്(എസ്സ്.എം.സി.സി.) ഷിക്കാഗോ ചാപ്റ്റര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഈ സംഭവം മതേതരത്വത്തിനു നേരെയുള്ള കടുത്ത വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഈശോ സഭാംഗമായ ഫാ: സ്റ്റാന്‍ സ്വാമിയെ അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കുകയും, പീഡിപ്പിക്കുകയും, ദുരൂഹമായ സാഹചര്യങ്ങളില്‍ അദ്ദേഹം മരണപ്പെട്ടതിലും യോഗം അതിയായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കുവാനുള്ള നടപടികള്‍ ഇന്ത്യാ ഗവണ്‍മെന്റ് അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജൂലായ് 18ാം തീയതി ഷിക്കാഗോയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പ്രസിഡന്റ് ആന്റോ കവലയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജി കൊല്ലാപുരം, ഷാജി കൈലാത്ത്, ജോണ്‍സന്‍ കണ്ണൂക്കാടന്‍, സണ്ണി വള്ളിക്കളം, ഷിബു അഗസ്റ്റിന്‍, മേഴ്‌സി കുര്യാക്കോസ്, കുര്യാക്കോസ് തുണ്ടപ്പറമ്പില്‍, ഷാബു മാത്യു, ടോം വെട്ടിക്കാട്, ജോസഫ് നാഴിയംപാറ, തോമസ് സെബാസ്റ്റിയന്‍, സജി വര്‍ഗ്ഗീസ്, ആഗ്‌നസ്സ് തെങ്ങുംമൂട്ടില്‍, ഷിജി ചിറയില്‍, ജാസ്മിന്‍ ഇമ്മാനുവേല്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.