പി.പി ചെറിയാന്‍
ഡാളസ്: യുവ തലമുറയില്‍വര്‍ധിച്ചുവരുന്ന സമൂഹ മദ്യപാനത്തിന്റെ (സോഷ്യല്‍ ഡ്രിങ്കിങ്ഗ്) സ്വാധീനം സമൂഹത്തിനാപത്താണെന്നു ഇന്ത്യന്‍ പെന്തക്കോസ്തു ദൈവസഭയുടെ ജനറല്‍ സെക്രട്ടറി പാസ്റ്റര്‍ സാം ജോര്‍ജ് മുന്നറിയിപ്പ് നല്‍കി.
ഡാലസിലെ വചന പണ്ഡിതനും നിരവധി ക്രിസ്ത്യന്‍ ഗ്രന്ഥങ്ങളുടെ രചയിതാവുമായ പാസ്റ്റര്‍ വിയപുരം ജോര്‍ജുകുട്ടി പുതിയതായി രചിച്ച് ‘മദ്യപാനം നരകത്തിലേക്കുള്ള എളുപ്പവഴി’ എന്ന പുസ്തകത്തിന്റെ സമര്‍പ്പണ കര്‍മം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു പാസ്റ്റര്‍ സാം ജോര്‍ജ്ജ്.
വ്യക്തിജീവിതത്തെ തകര്‍ക്കുന്ന, കുടുംബജീവിതത്തെ തകര്‍ക്കുന്ന,സമൂഹത്തെ ഇല്ലായ്മ ചെയ്യുന്ന ,ലോകത്തെ അസമാധാ നത്തിലേക്കു നയിക്കുന്നു, സമ്പത്തിനെ ഇ ല്ലാതെയാകുന്ന, ആരോഗ്യത്തെ നശിപ്പിക്കുന്ന വലിയൊരു ദുരന്തമായി മദ്യപാനം മാറിയിരിക്കുന്നു .ഇതിനെതിരെ ബോധവത്കരണം നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യപാനം നരകത്തിലേക്കുള്ള എളുപ്പവഴി എന്ന മൂന്നാം എഡിഷന്‍ സമര്‍പ്പണം നടത്തുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ ഈ പുസ്തകത്തിന്റെ രചയിതാവുമായ പാസ്റ്റര്‍ വിയപുരം ജോര്‍ജുകുട്ടിക്കു ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നതായും സാം ജോര്‍ജ് പറഞ്ഞു
2022 ജൂലൈ ഒന്‍പതാം തീയതി ഡാളസ് സമയം ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിച്ച സും സമ്മേളനത്തില്‍ ഹോളി തെയോളോജിക്കല്‍ ബൈബിള്‍ കോളേജ് ഡയറക്ടര്‍ പാസ്റ്റര്‍ ജോയ് ചെങ്കല്‍ അധ്യക്ഷത വഹിച്ചു
എം വി വര്‍ഗീസ്,പാസ്റ്റര്‍ ജോണ്‍ തോമസ്, പാസ്റ്റര്‍ വില്‍സണ്‍ ജോസഫ് ,പാസ്റ്റര്‍ സജി ജോര്‍ജ് ,പാസ്റ്റര്‍ ഷിബു വര്‍ഗീസ് എന്നിവര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്നും അമേരിക്കായില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ആശംസകള്‍ അറിയിച്ചു. മദ്യപാനം ഉപേക്ഷിച്ചു ദൈവകൃപയിലേക്കു കടന്നു വന്ന പാസ്റ്റര്‍ റോയ് തോമസിന്റെ അനുഭവസാക്ഷ്യം ഹ്രദയ സ്പര്ശിയായിരുന്നു.
ത്രിസ്സൂര്‍ ഹോളി തെയോളോജിക്കല്‍ ബൈബില്‍ കോളേജ് യേശുക്രിസ്തുവിന്റെ നാമത്തില്‍ നടത്തുന്ന പുസ്തക പ്രസിദ്ധീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയുകയും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി പാസ്റ്റര്‍ സാം ജോര്‍ജ് പറഞ്ഞു.
മൂന്നാം പതിപ്പിന്റെ ഒരു ലക്ഷം കോപ്പികള്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നതിനു സഹായിച്ച തൃശ്ശൂര്‍ എബനേസര്‍ പ്രസിനും, അത് വിവിധ സ്ഥലങ്ങളില്‍ വിതരണം ചെയ്യുന്നതിനു ആത്മാര്‍ത്ഥമായി സഹകരിച്ച എല്ലാവരോടും സൂം സമ്മേളനത്തില്‍ പങ്കെടുത്തു ആശംസകള്‍ അറിയിച്ച എല്ലാവരോടും പാസ്റ്റര്‍ വിയപുരം ജോര്‍ജുകുട്ടി നന്ദി പറഞ്ഞു.
അനേകരെ മദ്യപാനവിപത്തില്‍ നിന്നും രക്ഷിക്കുവാന്‍ ഈ പുസ്തകം വായിക്കുക വഴി ഇടയാകട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. പാസ്റ്റര്‍ കോളിന്‍സ് പോള്‍ തൊടുപുഴ ആലപിച്ച ക്രീസ്തീയ ഗാനങ്ങള്‍ സമ്മേളനത്തിന് ആത്മീയ ചൈതന്യം പകര്‍ന്നു. പാസ്റ്റര്‍വറുഗീസ കരുനാഗപ്പള്ളിയുടെ പ്രാര്‍ത്ഥനയോടെ യോഗം സമാപിച്ചു.