ഡാലസ്: തിരുവനന്തപുരം തോപ്പില്‍ കുടുംബാംഗവും ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകാഗംവും ആയ ലാലൂ ടി മാത്യു (65) ഡാലസില്‍ നിര്യാതനായി. കോട്ടയം കൊല്ലാട് ആശാരിപ്പറമ്പില്‍ സൂസന്‍ മാത്യു ആണ് ഭാര്യ. എബി മാത്യു, ടോബി മാത്യു എന്നിവര്‍ മക്കളും, റോഷിനി മാത്യു മരുമകളും ആണ്.
ജോണ്‍ മാത്യു (അബുദാബി) സഹോദരനും, ഷേര്‍ളി വര്‍ഗീസ് (എറണാകുളം) സഹോദരിയും ആണ്. രാജു മാത്യു, വര്‍ഗീസ് മാത്യു, ചെറിയാന്‍ മാത്യു (എല്ലാവരും ഡാലസില്‍), മേരി വര്‍ഗീസ് (ന്യൂയോര്‍ക്ക്) എന്നിവര്‍ ഭാര്യയുടെ സഹോദരി സഹോദരന്മാര്‍ ആണ്.
പൊതുദര്‍ശനം ആഗസ്റ്റ് 19 വ്യാഴാഴ്ച വൈകിട്ട് 6 മണി മുതല്‍ 9 മണി വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് കാരോള്‍ട്ടണില്‍ (1400 W Frankford Rd, Carrollton, Tx 75007) വെച്ച് നടത്തപ്പെടുന്നതും, സംസ്‌കാര ശുശ്രുഷ ആഗസ്റ്റ് 20 വെള്ളിയാഴ്ച്ച ഉച്ചക്ക് 1മണി മുതല്‍ 3വരെ മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ് കാരോള്‍ട്ടണില്‍ വെച്ചും തുടര്‍ന്ന് സംസ്‌കാരം റോലേറ്റില്‍ ഉള്ള റസ്റ്റ് ഹാവെന്‍ ഫ്യൂണറല്‍ ഹോമില്‍ (3701 Rowlett Rd, Rowlett, Tx 75088).
കൂടുതല്‍ വിവരങ്ങള്‍ക്ക്:
എബി മാത്യു 972 742 7079
രാജു മാത്യു 214 868 5588
റിപ്പോര്‍ട്ട്: ഷാജീ രാമപുരം