Friday, October 18, 2024

HomeUS Malayaleeകെ എച്ച് എന്‍ എ സാംസ്ക്കാരിക, വിദ്യാഭ്യാസ ഫൗണ്ടേഷന്‍ രൂപീകരിക്കുന്നു

കെ എച്ച് എന്‍ എ സാംസ്ക്കാരിക, വിദ്യാഭ്യാസ ഫൗണ്ടേഷന്‍ രൂപീകരിക്കുന്നു

spot_img
spot_img

പി. ശ്രീകുമാര്‍

ചിക്കാഗോ: കലാ സാംസക്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ കീഴില്‍ പ്രത്യേക ഫൗണ്ടേഷന്‍ രൂപീകരിക്കും. ഇതു സംബന്ധിച്ച പ്രമേയം ചിക്കാഗോയില്‍ നടന്ന സംഘടനയുടെ ഇടക്കാല ജനറല്‍ ബോഡി അംഗീകരിച്ചു.

സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പ്രവര്‍ത്തനങ്ങളേയും കലാപരിപാടികളേയും സ്ഥിരമായി പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ചാണ് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്. മാച്ചിംഗ് സ്‌പോണ്‍ഷര്‍ഷിപ്പുകളും സിറ്റി ഗ്രാന്റുകളും ലഭിക്കാനും ഇത് ഗുണകരമാകും.

കെ എച്ച് എന്‍ എ ഭാരവാഹി തെരഞ്ഞെടുപ്പിന് ഇലക്ടോണിക് വോട്ടിംഗ് സംവിധാനവും ഉപയോഗിക്കാമെന്ന പ്രമേയവും പാസാക്കി. മുന്‍കൂട്ടി നിശ്ചയിച്ച തീയതിക്കു മുന്‍പ് കണ്‍വന്‍ഷനിലേക്ക് രജിസ്ട്രര്‍ ചെയ്യുന്നവര്‍ക്കാകും വോട്ടവകാശം. അമേരിക്കയിലെ നിയമങ്ങള്‍ക്ക് അനുസരിച്ച് ഇലക്ടോണിക് വോട്ടിംഗ് നയം അംഗീകരിച്ചാകും വോട്ടെടുപ്പ്.

ഇപ്പോള്‍ ദേശീയ കണ്‍വന്‍ഷന് ഇടയിലാണ് ഭാരവാഹി തെരഞ്ഞെടുപ്പ്. ഇലക്ടോണിക് വോട്ടിംഗ് സംവിധാനം വരുന്നതോടെ തെരഞ്ഞെടുപ്പ് ദേശിയ കണ്‍വന്‍ഷനു മുമ്പ് നടത്താനാകും.

കണ്‍വന്‍ഷന്റെ സുതാര്യമായി നടത്തിപ്പിന് തെരഞ്ഞെടുപ്പ് നേരത്തെ നടത്തുന്നത് പ്രയോജനപ്പെടും എന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
പ്രസിഡന്റ് ഡോ സതീഷ് അമ്പാടി അധ്യക്ഷം വഹിച്ചു.

വൈസ് പ്രസിഡന്റ്: അരവിന്ദ് പിള്ള, സെക്രട്ടറി ഡോ. സുധീര്‍ പ്രയാഗ, ട്രഷറര്‍ ഗോപാലന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ രാജു പിള്ള (വൈസ് ചെയര്‍), സുരേന്ദ്രന്‍ നായര്‍, ഡോ. രാമദാസ് പിള്ള, കൃഷ്ണരാജ് മോഹനന്‍, ഹരി ശിവരാമന്‍, സതീശന്‍ നായര്‍; ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ കൊച്ചുണ്ണി ഇലവന്‍മഠം (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), ഡോ. രഞ്ജിനി പിള്ള, ബാബു അമ്പാട്ട്, രവി നായര്‍, മുന്‍ പ്രസിഡന്റുമാരായ അനില്‍ കുമാര്‍ പിള്ള, ടി.എന്‍. നായര്‍, ഡോ. രേഖ മേനോന്‍, ട്രസ്റ്റി ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ സുധാ കര്‍ത്ത, മുന്‍ സെക്രട്ടറി പ്രസന്നന്‍ പിള്ള, മേഖലാ വൈസ് പ്രസിഡന്റ് സുരേഷ് നായര്‍, ബാലശിവ പണിക്കര്‍, സനില്‍ ഗോപി, വാസുദേവന്‍ പിള്ള, ലക്ഷ്മി സുരേഷ്, അജിത് നായര്‍, സുനില്‍ രാധമ്മ, തുടങ്ങിയവര്‍ സംബന്ധിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments