Saturday, July 27, 2024

HomeCrimeവിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

spot_img
spot_img

മൂവാറ്റുപുഴ: വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെയാണ് യുവതിയുടെ പരാതിയിന്മേല്‍ വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. വനിതാ ഹെല്പ്പലൈനിലാണ് യുവതി പരാതി നല്‍കിയത്.

ആലുവയില്‍ ബാങ്ക് ഉദ്യോഗസ്ഥനണ് 28കാരനായ അനന്തകൃഷ്ണന്‍. മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മേയ് മാസത്തിലായിരുന്നു വിവാഹ നിശ്ചയം.

വിവാഹ നിശ്ചയം കഴിഞ്ഞ് പിറ്റേന്ന് യുവതിയുടെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് ഇയാള്‍ വീട്ടിലെത്തി യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. യുവതി പ്രതിരോധിച്ചതോടെയാണ് ഇയാള്‍ പിന്‍വാങ്ങിയതെന്നും പരാതിയിലുണ്ട്.

ഈ സംഭവത്തിനു ശേഷം യുവതിക്ക് ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ജൂലായ് 30ന് 50,000 രൂപ വാങ്ങി. സ്ത്രീധനമായി 150 പവന്‍ സ്വര്‍ണവും കാറും ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.

ഇത് നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്നും ഭീഷണിപ്പെടുത്തി. പീഡന ശ്രമത്തിനൊപ്പം സ്ത്രീധന നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments