Sunday, May 19, 2024

HomeUS Malayaleeപിഎംഎഫ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമെന്നു സ്പീക്കര്‍ എം.ബി രാജേഷ്

പിഎംഎഫ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമെന്നു സ്പീക്കര്‍ എം.ബി രാജേഷ്

spot_img
spot_img

(പി.പി.ചെറിയാന്‍, ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍ )

ഡാളസ് : പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവാസികള്‍ക്കിടയിലും,സമൂഹത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കിടയിലും കേരള സര്‍ക്കാരുമായി സഹകരിച്ചു നടത്തുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹവും മാതൃകാപരവുമാണെന്നു കേരള നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് അഭിപ്രായപ്പെട്ടു

പ്രവാസി മലയാളീ ഫെഡറേഷന്‍ അമേരിക്ക റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ആഗസ്റ്റ് 14 ശനിയാഴ്ച കേരളത്തിലെ ഇനിയും പഠനത്തിനായി മൊബൈല്‍ ഫോണ്‍ ലഭിക്കാത്തതായ വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ വാങ്ങി നല്‍കുക എന്ന ലക്ഷ്യത്തോട് സൂം ഫ്‌ലാറ്റ്ഫോം വഴി സംഘടിപ്പിച്ച സ്പന്ദന രാഗം എന്ന സംഗീത പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കേരള സംസ്ഥാന നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്.

കേരളം ഇന്ന് അതിഗുരുതരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതില്‍ നിന്നും കരകയറുന്നതിന്എ ല്ലാവരുടെയും സഹകരണം ആവശ്യമാണ്. പി എം എഫിന്റെ നേതാക്കള്‍ ഇതിനനുകൂലമായി പ്രതികരിക്കുന്നു എന്നറിയുന്നതില്‍ കൃതഞ്ജത അറിയിക്കുന്നതായി സ്പീക്കര്‍ പറഞ്ഞു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളീകളായ മുന്‍നിര ഗായകരായ അലീഷാ തോമസ് (വാഷിംഗ്ടണ്‍ ഡി.സി), ജെംസണ്‍ കുര്യാക്കോസ് (ന്യൂജേഴ്സി) , സബിത യേശുദാസ് (ന്യൂയോര്‍ക്ക്), അലക്സാണ്ടര്‍ പാപ്പച്ചന്‍ (ടെക്‌സാസ്), ശബരിനാഥ് നായര്‍ (ന്യൂയോര്‍ക്ക്), ആന്റണി ചേലക്കാട്ട് (ഫ്‌ലോറിഡ ), ഗീതു വേണുഗോപാല്‍ (ജോര്‍ജിയ), സ്റ്റാന്‍ലി സാമുവേല്‍ (കാലിഫോര്‍ണിയ), റിയ അലക്സാണ്ടര്‍ (ന്യൂയോര്‍ക്ക്), സൂജ ഡേവിഡ് (ടെക്‌സാസ്), ജിനു വിശാല്‍ (ന്യൂജേഴ്സി), അലോണ എം.ജോര്‍ജ് (ചിക്കാഗോ), എന്നിവരാണ് “സ്പന്ദനരാഗം” എന്ന സംഗീത പരിപാടിയില്‍ ഗാനങ്ങള്‍ ആലപിച്ചത്.

ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടകീഴില്‍ അണിനിരത്തുക എന്ന പ്രധാന ലക്ഷ്യത്തോടെ ഓരോ രാജ്യത്തിലുമുള്ള പ്രവാസികളുടെ ഉന്നമനത്തിനും അവര്‍ അഭിമുഖീകരിക്കുന്ന വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാം തുടങ്ങിയ വിഷയങ്ങള്‍ക്കു ഊന്നല്‍ നല്‍കിയും പ്രത്യേകിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ട് അമേരിക്ക ആസ്ഥാനമായി 2013 ല്‍ ആരംഭിച്ച ഗ്ലോബല്‍ സംഘടനയാണ് പ്രവാസി മലയാളീ ഫെഡറേഷനെന്നു ആമുഖ പ്രസംഗത്തില്‍ പിഎം എഫ് അമേരിക്ക കോര്‍ഡിനേറ്റര്‍ ഷാജി എസ്.രാമപുരം പറഞ്ഞു.

പ്രവാസി മലയാളീ ഫെഡറേഷന്‍ അമേരിക്ക റീജിയണ്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്ന് സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കല്‍ കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരാലംബരായവര്‍ക്ക് ഭക്ഷണം നല്‍കുന്ന നവജീവന്‍ സെന്ററിന് നല്‍കികൊണ്ടാണ് ഈ വര്‍ഷത്തെ റീജിയണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നും രാമപുരം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച ആശംസാ സന്ദേശം പിഎംഎഫ് അമേരിക്ക റീജിയണല്‍ സെക്രട്ടറി ലാജി തോമസ് വായിക്കുകയും തുടര്‍ന്നു ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്തു.

ശ്രുതി ജോണ്‍ (ന്യൂയോര്‍ക്ക്) ആലപിച്ച അമേരിക്കയുടെ ദേശീയ ഗാനത്തോടെ തുടക്കം കുറിച്ച പ്രോഗ്രാം സണ്ണിവെയില്‍ സിറ്റി മേയറും മലയാളിയുമായ സജി ജോര്‍ജ്, സിനിമ താരം ബാല, പി എം എഫ് ഗ്ലോബല്‍ നേതാക്കളായ ജോസ് മാത്യു പനച്ചിക്കല്‍, ഡോ. ജോസ് കാനാട്ട്, എം. പി സലിം ,വര്‍ഗീസ് ജോണ്‍, സ്റ്റീഫന്‍ ജോസഫ് ,അഡ്വ.പ്രേമ മേനോന്‍, ബിജു തോമസ് , ജിഷിന്‍ പാലത്തിങ്ങല്‍ ,ബേബി. ഇ മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

പി എം എഫ് അമേരിക്ക റീജിയണ്‍ കോര്‍ഡിനേറ്ററും , സാമൂഹ്യ സാംസ്കാരിക മാധ്യമപ്രവര്‍ത്തകനുമായ ഷാജീ എസ്. രാമപുരത്തിന്റെ നേതൃത്വത്തില്‍ സ്പന്ദനരാഗം പ്രോഗ്രാം കണ്‍വീനറും, സംഘടനയുടെ സെക്രട്ടറിയും, ഗായകനും കൂടി ആയ ലാജീ തോമസ് (ന്യൂയോര്‍ക്ക്), പ്രസിഡന്റ് പ്രൊഫ.ജോയ് പല്ലാട്ടുമഠം (ഡാളസ്), ട്രഷറാര്‍ ജീ മുണ്ടക്കല്‍ (കണക്ടികട്ട്), തോമസ് രജന്‍, ടെക്സാസ്, (വൈസ്.പ്രസിഡന്റ്), സരോജ വര്‍ഗീസ്, ഫ്‌ലോറിഡ (വൈസ് പ്രസിഡന്റ്), രാജേഷ് മാത്യു, അരിസോണ (ജോയിന്റ്. സെക്രട്ടറി), റിനു രാജന്‍, സിയാറ്റില്‍ (ജോയിന്റ് ട്രഷറാര്‍) എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ ഒരു കമ്മറ്റിയാണ് ഈ പ്രോഗ്രാമിന്റെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിച്ചത്.

ലിറ്റി ജോര്‍ജ് (കാനഡ), ആര്‍.ജെ ആശ (ലൂസിയാന) എന്നിവര്‍ പ്രോഗ്രാമിന്റെ അവതാരകര്‍ ആയി പ്രവര്‍ത്തിച്ചു. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന സംഗീത പരിപാടി പ്രസിഡന്റ് പ്രൊ.ജോയ് പല്ലാട്ടുമടത്തിന്റെ നന്ദി പ്രകടനത്തോടെയും, അവതാരക ലിറ്റി ജോര്‍ജ് ആലപിച്ച ഇന്ത്യയുടെ ദേശിയ ഗാനത്തോടുകൂടിയും അവസാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments