Friday, October 18, 2024

HomeUS Malayaleeഫ്‌ളോറിഡായില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചാല്‍ 5000 ഡോളര്‍ പിഴ ഈടാക്കാന്‍ നിയമം

ഫ്‌ളോറിഡായില്‍ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചാല്‍ 5000 ഡോളര്‍ പിഴ ഈടാക്കാന്‍ നിയമം

spot_img
spot_img

പി.പി. ചെറിയാന്‍

ഫ്‌ളോറിഡ: സ്ഥാപനങ്ങളോ, സ്കൂള്‍ അധികൃതരോ, ഗവണ്‍മെന്റ് ഏജന്‍സികളോ കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ചോദിച്ചാല്‍ അവരില്‍ നിന്നും 5000 ഡോളര്‍ പിഴയിടാക്കുന്നതിനുള്ള നിയമം സെപ്റ്റംബര്‍ 16 മുതല്‍ ഫ്‌ളോറിഡാ സംസ്ഥാനത്ത് നിലവില്‍ വരും.

ഫ്‌ളോറിഡാ ഗവര്‍ണര്‍ റോണ്‍ ഡിസാന്റോസ് വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ട് നിരോധിക്കുന്ന ബില്ലില്‍ നേരത്തെ ഒപ്പുവച്ചിരുന്നു. സെപ്റ്റംബര്‍ 16 മുതലാണ് വാക്‌സിനേഷന്റെ തെളിവ് ചോദിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുന്ന നിയമം നടപ്പാക്കുന്നത്.

വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ അതു നടപ്പാക്കുക തന്നെ ചെയ്യും ഗവര്‍ണറുടെ വക്താവ് ടേരണ്‍ ഫെന്‍സ്ക്കി ബുധനാഴ്ച അറിയിച്ചു. ഫ്‌ളോറിഡായിലെ ജനങ്ങള്‍ക്ക് അവരെ സ്വയം സംരക്ഷിക്കാനും, അവര്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനും അറിയാം. മറ്റുള്ളവര്‍ അവരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടരുത്- ഗവര്‍ണര്‍ പറഞ്ഞു.

ഫ്‌ളോറിഡയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വര്‍ധിക്കുകയാണ്. ജൂണ്‍ മാസം 1800 രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 15000 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളതെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിന്റെ റിപ്പോര്‍ട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments