Sunday, September 8, 2024

HomeUS Malayaleeവീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരുടെ കുട്ടികള്‍ക്ക് കാനഡയില്‍ വിദ്യാഭ്യാസ സൗകര്യമേര്‍പ്പെടുത്തും

വീരമൃത്യു വരിച്ച ഇന്ത്യന്‍ ജവാന്മാരുടെ കുട്ടികള്‍ക്ക് കാനഡയില്‍ വിദ്യാഭ്യാസ സൗകര്യമേര്‍പ്പെടുത്തും

spot_img
spot_img

പി.പി ചെറിയാന്‍

ടൊറന്റൊ (കാനഡ): ഇന്ത്യയില്‍ വീരമൃത്യു വരിക്കുന്ന ജവാന്മാരുടെ മക്കള്‍ക്ക് കാനഡയില്‍ തുടര്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യമേര്‍പ്പെടുത്തുന്ന പദ്ധതിയുമായി കാനഡ ഇന്ത്യന്‍ ഫെഡറേഷന്‍(ഇകഎ) ടൊറന്റൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംഘടന കഴിഞ്ഞവാരം സംഘടിപ്പിച്ച ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റിലൂടെ 100,000 ഡോളര്‍ സമാഹരിച്ചതായി സി.ഐ.എഫ്. ചെയര്‍മാന്‍ സതീഷ് താക്കര്‍ പറഞ്ഞു.

കാനഡയില്‍ മാത്രമല്ല ഇന്ത്യയിലും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. പഠനത്തിനാവശ്യമായി സാമ്പത്തിക സഹായം നല്‍കുന്നതിന് വലിയ പദ്ധതിയാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഗല്‍വാന്‍വാലിയില്‍ ചൈനീസ് ഭടന്മാരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മക്കള്‍ക്ക് പഠനസഹായമായി 40,000 ഡോളര്‍ സംഘടന നല്‍കിയിരുന്നു.

സംഘടനയുടെ ഓഫീസ് ഇന്ത്യയില്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. കാനഡയില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് (ഇന്റര്‍നാഷണല്‍ ആദ്യവര്‍ഷം പഠനത്തിനായി വരുന്ന ചിലവുകള്‍ മുഴുവന്‍ സംഘടന വഹിക്കും.

രണ്ടാം വര്‍ഷത്തെ പഠനത്തിന് കാനഡയില്‍ ജോലി ചെയ്തു പഠനം ഉണ്ടാക്കുന്നതിനുള്ള അനുമതി ഇന്റര്‍നാഷ്ണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ ഹൈകമ്മീഷ്ണര്‍ അജയ് ബിസറിയ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments