Friday, April 26, 2024

HomeUS Malayaleeലാന പ്രാദേശിക സമ്മേളനം ഓസ്റ്റിനിൽ

ലാന പ്രാദേശിക സമ്മേളനം ഓസ്റ്റിനിൽ

spot_img
spot_img

ജീമോൻ റാന്നി

ഓസ്റ്റിൻ,ടെക്സാസ്: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) പന്ത്രണ്ടാമത് പ്രാദേശിക സമ്മേളനം സെപ്തംബർ 30, ഒക്ടോബർ 1, 2 തീയതികളിൽ ടെക്സസിലെ ഓസ്റ്റിനിൽ നടക്കും.

‘ദി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിൻ’ – ൽ ആണ് സമ്മേളനം അരങ്ങേറുന്നത്. “തുഞ്ചൻ കളരി” എന്നാണ് സമ്മേളന വേദിക്ക് നാമകരണം നൽകിയിട്ടുള്ളത്.

യൂണിവേഴ്സിറ്റിയുടെ ഏഷ്യൻ സ്റ്റഡീസ് വിഭാഗവും സൗത്ത് ഏഷ്യൻ ഇൻസ്റ്റിട്യൂട്ടും സംയുക്തമായാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.

എഴുത്തുകാരൻ , കവി, ഗാനരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും തുഞ്ചത്ത് എഴുത്തച്ഛന്റെ പേരിലുള്ള കേരളത്തിന്റെ മലയാള സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലറുമായ കെ.ജയകുമാർ ഐ. എ. എസ് സമ്മേളനം ഉത്ഘാടനം ചെയ്യും.

സമ്മേളനോത്ഘാടനത്തോടനുബന്ധിച്ച് ദിവ്യ വാര്യരുടെ മോഹിനിയാട്ടം ‘ഗാന്ധാരി വിലാപ’വും നടത്തപ്പെടും.

കേരളത്തിൽ നിന്നും വടക്കേ അമേരിക്കയിലേക്ക് കുടിയേറിയ എഴുത്തുകാരുടെ ദേശീയ സാഹിത്യ കൂട്ടായ്മയാണ് ലാന. മലയാളി എഴുത്തുകാരുടെ സാഹിത്യ അഭിരുചി പരിപോഷിപ്പിക്കാനുള്ള അവസരമൊരുക്കുക എന്നതാണ് ലാനയുടെ ഉദ്ദേശം.

ലാനയുടെ രജത ജൂബിലി വർഷം കൂടിയാണിത്. 1997-ൽ ടെക്സസിലെ ഡാലസിലായിരുന്നു ആദ്യ സമ്മേളനം നടന്നത്. ശ്രീ.അനിൽ ശ്രീനിവാസനാണ് ലാനയുടെ ഇപ്പോഴത്തെ പ്രസിഡണ്ട്.
സാഹിത്യ സ്നേഹികളായ എല്ലാവരേയും ഈ ത്രിദിന സമ്മേളനത്തിലേയ്ക്ക് ക്ഷണിക്കുന്നു. രജിസ്ട്രേഷൻ അടക്കമുള്ള സമ്മേളനത്തിന്റെ കൂടുതൽ വിവരങ്ങൾ ലാനയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
(Lanalit.org)

സ്പോൺസർഷിപ്പ് വിവരങ്ങൾക്ക് ജോസൻ ജോർജിനെ ബന്ധപ്പെടുക:
ഫോൺ- +1 469 767 3208
ഇ-മെയിൽ – josen364@gmail.com

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments