ഹൂസ്റ്റണ്‍: അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തില്‍ ‘മാഗ് സ്‌പോര്‍ട്‌സിന്റെ’ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.
നവംബര്‍ 13, 14 (ശനി,ഞായര്‍) തീയതികളില്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തോട് ചേര്‍ന്നുള്ള ട്രിനിറ്റി സെന്ററിലാണ് (5810, Almeda Genoa Rd, Houston, TX- 77048) ടൂര്‍ണമെന്റ് നടക്കുന്നത്.
ഹൂസ്റ്റണിലും ഡാളസ്സിലുമുള്ള 12 പ്രമുഖ ടീമുകളാണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. വിജയികള്‍ക്ക് എവര്‍ റോളിങ്ങ് ട്രോഫികളും ക്യാഷ് െ്രെപസുകളും വ്യക്തിഗത ട്രോഫികളും നല്‍കുന്നതാണ്.
ആദ്യാവസാനം ആവേശം നിറഞ്ഞു നില്‍ക്കുന്ന ഈ ടൂര്ണമെന്റിലേക്കു ഹൂസ്റ്റണിലെ എല്ലാ കായികപ്രേമികളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റജി കോട്ടയം (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍) 832 723 7995
വിനോദ് വാസുദേവന്‍ (പ്രസിഡന്റ്) 832 528 6581
ജോജി ജോസഫ് (സെക്രട്ടറി) 713 515 8432
മാത്യു കൂട്ടാലില്‍ (ട്രഷറര്‍) 832 468 3322
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി