മാത്യു പത്തായത്തില്‍
ഹ്യൂസ്റ്റണ്‍: ഇന്ന് ആരംഭിക്കുന്നതായ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഇരുപത്തിയൊന്നാമത് ഭദ്രാസന കോണ്‍ഫ്രറന്‍സ് ഉത്ഘാടനം ചെയ്യുവാനായി ഹൂസ്റ്റണ്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസിനും, ഭദ്രാസന സെക്രട്ടറി റവ.അജു അബ്രഹാമിനും വന്‍ വരവേല്‍പ്പ് നല്‍കി.
ഹൂസ്റ്റണ്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക യുവജനസഖ്യം ആതിഥേയത്വം വഹിക്കുന്ന കോണ്‍ഫറന്‍സ് നവംബര്‍ 12, 13, 14 (വെള്ളി,ശനി,ഞായര്‍) തീയതികളില്‍ ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തിലും ഇമ്മാനുവേല്‍ സെന്ററിലുമായിട്ടാണ് നടത്തപ്പെടുന്നത്. ഭദ്രാസനത്തിന്റെ വിവിധ ഇടവകളില്‍ നിന്ന് അനേക യുവജനസഖ്യാഗംങ്ങള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി ചുമതലക്കാര്‍ അറിയിച്ചു.
ഹ്യൂസ്റ്റണ്‍ ഇമ്മാനുവേല്‍ ഇടവക വികാരി റവ.ഡോ.ഈപ്പന്‍ വര്‍ഗീസിന്റെ നേതൃത്വത്തില്‍ കോണ്‍ഫ്രറന്‍സ് കണ്‍വീനര്‍ അജു ജോണ്‍ വരിക്കാട്, റെജി വി.കുര്യന്‍ (ഇടവക വൈസ്.പ്രസിഡന്റ്), തോമസ് വി.മാത്യു (ട്രസ്റ്റി), ക്രിസ്റ്റഫര്‍ ജോര്‍ജ് (സെക്രട്ടറി), വില്‍സണ്‍ മാത്യു (ലേ ലീഡര്‍), എം.എ വര്‍ഗീസ് (മണ്ഡലം പ്രതിനിധി), രാജന്‍ ഡാനിയേല്‍ (അസംബ്ലി മെംബര്‍), ജോസഫൈന്‍ ഈപ്പന്‍, ലീന എബ്രഹാം (കമ്മറ്റി അംഗങ്ങള്‍) എന്നിവര്‍ എയര്‍പോര്‍ട്ടില്‍ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസിനെയും, ഭദ്രാസന സെക്രട്ടറി റവ.അജു എബ്രഹാമിനെയും സ്വികരിക്കുവാന്‍ എത്തിയിരുന്നു.