ഈ കഴിഞ്ഞ നാലു വര്‍ഷങ്ങളായി സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയെ മുന്‍നിരയിലെത്തിച്ച കൗണ്ടി ജഡ്ജ് കെ.പി ജോര്‍ജിന് പരിപൂര്‍ണ പിന്തുണ അറിയിച്ച് മുന്‍ ഫോമാ പ്രസിഡന്‍ര് ബേബി ഊരാളില്‍.
കൗണ്ടി ജഡ്ജ് ആയി തെരഞ്ഞെടുക്കപ്പെട്ട കെ.പി. ജോര്‍ജ് മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരവും അഭിമാനവുമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ റീ ഇലക്ഷനെ നേരിടുന്ന കെ.പി. ജോര്‍ജിനെ വിജയിപ്പിക്കേണ്ടത് എല്ലാ മലയാളികളുടേയും ഒരു ആവശ്യമായി പരിഗണിക്കണമെന്ന് ബേബി ഊരാളില്‍ ആഹ്വാനം ചെയ്തു.
കെ.പി ജോര്‍ജിനൊപ്പം ഇലക്ഷനെ അഭിമുഖീകരിക്കുന്ന മലയാളികളായ ജൂലി മാത്യു, റോബിന്‍ ഇലക്കാട്ട്, സുരേന്ദ്രന്‍ കെ. പട്ടേല്‍, ഡാന്‍ മാത്യൂസ്, ജയ്‌സണ്‍ ജോസഫ് എന്നിവരെ പാര്‍ട്ടി ഭേദമെന്യേ വോട്ടുകള്‍ നല്‍കി വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുകയും ചെയ്തു.