Sunday, March 3, 2024

HomeUS Malayaleeഡബ്ല്യൂ. എം. സി. അമേരിക്ക റീജിയൻ കേരളപ്പിറവി ആഘോഷം

ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയൻ കേരളപ്പിറവി ആഘോഷം

spot_img
spot_img

(സ്വന്തം ലേഖകൻ)
ന്യൂ ജേഴ്‌സി:  വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പിറന്ന നാടായ ന്യൂ ജേഴ്‌സിയിൽ നിന്നും സൂം വഴിയായി കേരളപ്പിറവി ആഘോഷിക്കുന്നു.   ഈ വരുന്ന 6 ന്  ഞായറാഴ്ച്ച വൈകിട്ട് അമേരിക്കൻ  സെൻട്രൽ സമയം 8 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ പ്രശസ്ത മലയാള കവിയും മലയാളം മിഷൻ ഡയറക്ടർ ആയ ശ്രീ മുരുഗൻ കാട്ടാക്കട ഉൽഘാടനം ചെയ്യും.  പ്രധാന പ്രാസംഗീകൻ ഋഷി രാജ് സിംഗ് ഐ. പി. എസ് വിശിഷ്ടാതിഥി കൂടി ആണ്.

1956 നവംബർ ഒന്നിന് മലയാളം സംസാരിക്കുന്ന റീജിയനുകളായ കാസർഗോഡ്, മലബാർ, കൊച്ചിൻ, ട്രാവൻകൂർ എന്നിവ ഏകോപിപ്പിച്ചു കൊണ്ട് കേരളം എന്ന് അറിയപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട് രൂപീകൃതമായി.  ഇന്ന് ലോകം എമ്പാടും ചേക്കേറിയ മലയാളി കൾക്ക് അമേരിക്കയിലായാലും വിദേശത്തെവിടെ ആയാലും വിവിധ സംഘടനകളുടെ കൂട്ടായ്മയിലൂടെ തനതായ സംസ്കാരം നില നിർത്തുന്ന ഒത്തുചേരലുകൾ നടത്തുന്നത് ഒരു ഹരം തന്നെ ആണെന്ന് പറയാം.

മലയാളികൾ ഉള്ളേടെത്തെല്ലാം മലയാളം എന്ന് ഏറ്റുപറഞ്ഞ വേൾഡ് മലയാളി കൗൺസിൽ മലയാളം മിഷൻ ഡയറക്ടർ മുരുഗൻ കാട്ടാക്കടയുമായി കൈ കോർക്കുമ്പോൾ മലയാളി അല്ലാത്ത എന്നാൽ മലയാളം പറയുന്ന മുൻ ഐ. പി. എസ്. ഓഫിസറിൽ നിന്നും കേരളത്തെ ക്കുറിച്ചു കേൾക്കുവാൻ കാതോർത്തിരിക്കുകയാണ് ഈ പരിപാടിയിൽ ഒത്തുചേരുന്നതോടെ.  ഒപ്പം ഗ്ലോബൽ നേതാക്കളായ ഡോക്ടർ രാജ് മോഹൻ പിള്ള, ഡോക്ടർ പി. വി. ചെറിയാൻ, പി. സി. മാത്യു, പ്രൊഫസർ കെ. പി മാത്യു, അഡ്വ. സൂസൻ മാത്യു, ഡോക്ടർ മിലിഡ് തോമസ്, ഡോക്ടർ ഡെയ്സി ക്രിസ്റ്റഫർ, സുപ്രീം കോർട് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ജോർജ് വര്ഗീസ്,  എന്നുവേണ്ട ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള നേതാക്കൾ പങ്കെടുക്കും.

ചടങ്ങിൽ  സമർപ്പണ ബോധത്തോടെ താൻ ചെയ്ത സേവനത്തിന്  ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയ  അമേരിക്ക റീജിയൻ വൈസ് ചെയർ പേഴ്സൺ ശോശാമ്മ ആൻഡ്രൂസിനെ ആദരിക്കും.

ഒക്കലഹോമ, ഡി. എഫ്. ഡബ്ല്യൂ, ഫ്ലോറിഡ, ടോറോണ്ടോ, ചിക്കാഗോ, ന്യൂ യോർക്ക്, ഫിലാഡൽഫിയ, ഹൂസ്റ്റൺ, ന്യൂ ജേഴ്സി യിലുള്ള പ്രൊവിൻസുകൾ എന്നിവരോടൊപ്പം ബ്രിട്ടീഷ് കൊളംബിയ, മെട്രോ ബോസ്റ്റൺ, നോർത്ത് ജേഴ്സി, ഓൾ വിമൻസ് പ്രൊവിൻസ് മുതലായ പ്രൊവിൻസുകളിൽ നിന്നും പ്രതിനികൾ പങ്കെടുത്തു പ്രസംഗിക്കും.  മധുരകയമായ മലയാള ഗാനങ്ങളും, കലാ പരിപാടികളും പരിപാടിയെ മനോഹരമാക്കും.

അമേരിക്ക റീജിയൻ നേതാക്കളും വിവിധ പ്രൊവിൻസ് നേതാക്കളും പരിപാടികളിൽ പങ്കെടുത്തു പ്രസംഗിക്കുകും.  അമേരിക്ക റീജിയൻ മുൻ പ്രെസിഡൻഡ് ശ്രീ സുധിർ നമ്പ്യാർ പരിപാടികൾക്ക് ചുക്കാൻ പിടിക്കും.  മലയാളത്തെ സ്നേഹിക്കുന്ന എല്ലാ മലയാളികളെയും പരിപാടികളിലേക്ക് ക്ഷണിക്കുന്നതായി റീജിയൻ പ്രസിഡന്റ് എൽദോ പീറ്റർ, ഫിലിപ്പ് മാരേട്ട് എന്നിവർ സംയുക്തമായി ഒരു പ്രസ്താവയിലൂടെ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments