ഡാലസ്: അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ വേൾഡ് മലയാളീ കൗൺസിൽ ഓർഗനെസെഷനൽ സ്ട്രക്ചർ & ബൈ-ലോസ് അടിസ്ഥാനമാക്കിയുള്ള സെമിനാർ നവംബർ 5 നു സൂം മീറ്റിംഗിൽ കൂടി നടത്തി. വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ഗോപാല പിള്ളൈ സെമിനാറിന് നേതൃത്വം നൽകി.
സംഘടനയെപ്പറ്റിയും അതിന്റെ ഭരണ ഘടനയെപ്പറ്റിയും അംഗങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുവാൻ സെമിനാർ കൊണ്ട് സാധിച്ചു എന്ന് അമേരിക്ക റീജിയൻ പ്രസിഡന്റ് ശ്രീ. ജോൺസൺ തലചെലൂർ അറിയിച്ചു. റീജിയൻ ചെയർമാൻ ശ്രീ. ചാക്കോ കോയിക്കലേത് അധ്യക്ഷത വഹിച്ചു.
റീജിയൻ ട്രെഷറർ ശ്രീ. അനീഷ് ജെയിംസ്, ഗ്ലോബൽ പ്രസിഡന്റ് ശ്രീ. ജോൺ മത്തായി, ഗ്ലോബൽ ജനറൽ സെക്രട്ടറി ശ്രീ. പിന്റോ കണ്ണമ്പള്ളി, റീജിയൻ വൈസ് ചെയർ പേഴ്സൺ ശാന്ത പിള്ളൈ, റീജിയൻ വൈസ് പ്രെസിഡെന്റ് അഡ്മിൻ മാത്യൂസ് എബ്രഹാം, ജിബ്സൺ മാത്യു ജേക്കബ് (വൈസ് പ്രസിഡന്റ് Org. Dev), വൈസ് പ്രെസിഡെന്റ്സ് ജാക്സൺ ജോയ്, ഉഷ ജോർജ്, ജോയിന്റ് സെക്രട്ടറി ഷാനു രാജൻ, പ്രൊവിൻസ് ഭാരവാഹികളായ മാത്യൂസ് മുണ്ടക്കൻ (ഹൂസ്റ്റൺ പ്രൊവിൻസ് ചെയര്മാൻ), റോയ് മാത്യു (ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ്), ജോർജ് കെ. ജോൺ (ന്യൂ യോർക്ക് പ്രൊവിൻസ് പ്രസിഡന്റ്), ബെഞ്ചമിൻ തോമസ് (ചിക്കാഗോ പ്രൊവിൻസ് പ്രസിഡന്റ്), സോണി കോന്നോട്ടുതര (ഫ്ലോറിഡ പ്രൊവിൻസ് പ്രസിഡന്റ്), സുകു വർഗീസ് (നോർത്ത് ടെക്സാസ് പ്രസിഡന്റ്), ആലിസ് മഞ്ചേരി (വിമൻസ് ഫോറം പ്രസിഡന്റ്), ജിനു തര്യൻ (നോർത്ത് ജേർസി പ്രസിഡന്റ്) എന്നിവർ ആശംസകൾ അറിയിച്ചു. അമേരിക്ക റീജിയനിലെ മറ്റു പ്രൊവിൻസുകളിൽ നിന്നുള്ള അംഗങ്ങൾ മീറ്റിംഗിൽ പങ്കെടുത്തു