Friday, November 22, 2024

HomeUS Malayaleeചിക്കാഗോ പോസ്റ്റൽ മലയാളി കുടുംബ സംഗമം വർണ്ണാഭമായി. 

ചിക്കാഗോ പോസ്റ്റൽ മലയാളി കുടുംബ സംഗമം വർണ്ണാഭമായി. 

spot_img
spot_img

സ്റ്റീഫൻ ചൊള്ളംമ്പേൽ (ചിക്കാഗോ)

ചിക്കാഗോ: പോസ്റ്റൽ മലയാളി ജീവനക്കാരുടെ കുടുംബസംഗമം നവംബർ 13 ഞായറാഴ്ച വൈകിട്ട് ഡെസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെൻററിൽ വെച്ച് വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു . ഈശ്വര പ്രാർഥനയോടെ ആരംഭിച്ച കുടുംബസംഗമം ഫാ . ലിജോ കൊച്ചുപറമ്പിൽ ഉദ്‌ഘാടനം ചെയ്തു . ദൈനംദിന ജീവിതത്തിൽ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്ന വിഷയത്തെ ആസ്പദമാക്കി ഫാ . ലിജോ ചെയ്ത പ്രസംഗം ഏറെ ഹൃദ്യമായിരുന്നു .

തുടർന്ന് പോസ്റ്റൽ സർവീസ് റിട്ടയർമെന്റ് കാരെയും സർവീസിൽ 25 വർഷം പൂർത്തിയാക്കിയവരെയും ആദരിച്ചു . വിവിധ ഓഫീസുകളുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ പരിചയപെടുത്തിയശേഷം കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു . കുടുംബ സംഗമത്തിന്റെ ഭാഗമായി വിവിധതരം ഗെയിമുകളും നടത്തപ്പെട്ടു. തുടർന്ന് ശ്രീ . ജോർജ് പണിക്കരുടെ നേതൃത്വത്തിൽ ഗാനമേള നടത്തപ്പെട്ടു . സജി പൂത്തൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്ന കുടുംബ സംഗമത്തിൽ ആനീസ് സണ്ണി നന്ദി രേഖപ്പെടുത്തി . ചിക്കാഗോയിലെ അനവധി പോസ്റ്റൽ കുടുംബങ്ങൾ സംഗമത്തിൽ പങ്കുചേർന്നു .
                                                                                                                                                                                                           

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments