Sunday, May 19, 2024

HomeUS Malayaleeസജി, ജെഫിന്‍, റോണി, മറിയം എന്നിവരുടെ വാര്‍പാടില്‍ വേള്‍ഡ് ലയാളി കൗണ്‍സില്‍ അനുശോചിച്ചു

സജി, ജെഫിന്‍, റോണി, മറിയം എന്നിവരുടെ വാര്‍പാടില്‍ വേള്‍ഡ് ലയാളി കൗണ്‍സില്‍ അനുശോചിച്ചു

spot_img
spot_img

ഡാളസ്: സജി മാത്യു, ജെഫിന്‍ കിഴക്കേക്കുറ്റ്, റോണി ചാമക്കാലായില്‍, മറിയം സൂസന്‍ മാത്യു എന്നിവരുടെ അകാല വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയനും ഗ്ലോബല്‍ ഭാരവാഹികളും അനുശോചനം രേഖപ്പെടുത്തി. വിവിധ പ്രൊവിന്‍സ് ഭാരവാഹികളും കുടുംബാംഗങ്ങളെ തങ്ങളുടെ അനുശോചനം അറിയിച്ചു. ചിക്കാഗോ, ഡാളസ്, ബ്രിട്ടീഷ് കൊളംബിയ, ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്‌സി, ഹൂസ്റ്റണ്‍, ടോറോണ്ടോ, ഡി.എഫ്.ഡബ്ല്യൂ, നോര്‍ത്ത് ടെക്‌സാസ് മുതലായ പ്രൊവിന്‍സുകള്‍ പ്രത്യേക അനുശോചന യോഗങ്ങള്‍ ചേര്‍ന്നു.

ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ളയും ഗ്ലോബല്‍ വൈസ് പ്രസിഡന്റ് പി. സി മാത്യുവും അനുശോചനം ഗ്ലോബലിന് വേണ്ടി അറിയിച്ചു. വേര്‍പിരിഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ത് സഹായം ആവശ്യമുണ്ടെങ്കിലും നല്‍കുവാന്‍ സന്നദ്ധരാണെന്നു ഇരുവരും പറഞ്ഞു. പ്രവാസികള്‍ അനുഭവിക്കുന്ന ദുരിദങ്ങള്‍ക്കു പരിഹാരം കാണുവാന്‍ ദേശീയ തലത്തില്‍ നടപടികള്‍ എടുക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെടുമെന്നു പി.സി മാത്യു പറഞ്ഞു.

അമേരിക്കയിലെ മാത്രമല്ല ലോകം എമ്പാടുമുള്ള മലയാളി സമൂഹത്തെ ഞെട്ടിച്ച സംഭവങ്ങളില്‍ പെടുത്താവുന്നതാണ് സജി മാത്യുവിന്റേതും മറിയം സൂസന്‍ മാത്യുവിന്റേതുമെന്ന് അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, ട്രെഷറര്‍ സെസില്‍ ചെറിയാന്‍, വൈസ് പ്രസിഡന്റ് മാരായ എല്‍ദോ പീറ്റര്‍, ജോണ്‍സന്‍ തലച്ചെല്ലൂര്‍, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂര്‍, വൈസ് ചെയര്‍ ഫിലിപ്പ് മാരേട്ട്, ശാന്ത പിള്ളൈ, ജോയിന്റ് സെക്രട്ടറി ഷാനു രാജന്‍, ശോശാമ്മ ആന്‍ഡ്രൂസ്, മേരി ഫിലിപ്പ്, ആലിസ് മഞ്ചേരി തുടങ്ങിയവര്‍ പറഞ്ഞു.

സഹായഹസ്തം നീട്ടുന്നതില്‍ മലയാളികള്‍ ഒറ്റക്കെട്ടായി നില്കുന്നത് വിസ്മരിക്കുവാനാവില്ലെന്നു റീജിയന്‍ ചെയര്‍മാന്‍ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിര്‍ നമ്പ്യാര്‍, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്, ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, എന്നിവര്‍ പ്രസ്താവനയില്‍ എടുത്തു പറഞ്ഞു. ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്കുവേണ്ടി മലയാളി സംഘടനകള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് ഫോറം പ്രസിഡന്റ് ജെറിന്‍ നീതുക്കാട്ട് കുടുംബാംഗങ്ങള്‍ക്ക് അനുശോചനം നേര്‍ന്നതോടൊപ്പം സേഫ്റ്റി ഏറ്റവും മുന്‍ഗണന കൊടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടി കാട്ടി. സേഫ്റ്റി സംബദ്ധമായി ബോധ വല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബല്‍ നേതാക്കളായ ചെയര്‍മാന്‍ ഡോ. പി. എ ഇബ്രാഹിം തന്റെ അഗാധമായ അനുശോചനം അറിയിച്ചു. വൈസ് ചെയര്‍ ഡോ. വിജയലക്ഷ്മി, അഡ്മിന്‍ വൈസ് പ്രെസിഡന്റ് ജോണ്‍ മത്തായി, ജനറല്‍ സെക്രട്ടറി ജോസഫ് ഗ്രിഗറി, അസ്സോസിയേറ്റ് സെക്രട്ടറി റോണാ തോമസ്, ട്രഷറര്‍ തോമസ് അറമ്പന്‍കുടി മുതലായവര്‍ ഹാജിക്കയോടൊപ്പം അനുശോചനത്തില്‍ പങ്കു ചേരുന്നതായി അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments