Tuesday, December 24, 2024

HomeUS Malayaleeവേള്‍ഡ് മലയാളി കൗണ്‍സില്‍-സോളന്‍സ് ചാരിറ്റി ധനശേഖരണം ഡിസംബര്‍ നാലിന്

വേള്‍ഡ് മലയാളി കൗണ്‍സില്‍-സോളന്‍സ് ചാരിറ്റി ധനശേഖരണം ഡിസംബര്‍ നാലിന്

spot_img
spot_img

ആഷിലാന്‍ഡ് (മസാച്ചുസെറ്റ്‌സ്): ഫിലാഡെല്‍ഫിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്‍ യോട് ചേര്‍ന്ന് സൊളന്‍സ് ചാരിറ്റി ഓര്‍ഗനൈസേഷന്‍ വേണ്ടി ധനസമാഹരണം നടത്തുന്നു. ഡിസംബര്‍ നാലാം തീയതി വൈകിട്ട് ആറുമുതല്‍ ആഷി ലാന്‍ഡ്, മസാച്ചുസെറ്റ്‌സ് ഉള്ള ബി.എഫ്.ഡബ്ല്യു ഹാളില്‍ വച്ചാണ് ധനശേഖരണ യജ്ഞം.

കാന്‍സര്‍ പോലെയുള്ള മാരകമായ രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയും തുടര്‍ന്നുള്ള പാലിയേറ്റീവ് സേവനവുമാണ് സോളന്‍സ് ചാരിറ്റി കേരളത്തില്‍ നടത്തിവരുന്നത്. 2400 കുട്ടികളുടെ തുടര്‍ ചികിത്സ ക്രമീകരണവുംപുനരധിവാസവും സോളന്‍സ് ചാരിറ്റി നിര്‍വഹിക്കുന്നു. ഷീബ അമീറീന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചാരിറ്റി സംഘടന ഇന്ന് ഏതാണ്ട് കേരളത്തിലെ എല്ലാ മുഖ്യ നഗരങ്ങളിലും പ്രവര്‍ത്തിക്കുന്നു.

ഇതിന്റെ മുഖ്യധനസഹായം ലഭിക്കുന്നത് അമേരിക്ക സോളന്‍സ് റീജിനല്‍ നിന്നുമാണ്. നോര്‍ത്ത് ഈസ്റ്റ് സോളന്‍സ്, ഫൊക്കാനായുടേയും കംപാഷന്‍ ഹാര്‍ട്ട് നെറ്റ്വര്‍ക്ക്, Nema Kane Wmc wmf തുടങ്ങിയ സംഘടനകളെല്ലാം കൈകോര്‍ത്തുകൊണ്ട് ധനശേഖരണം നടത്തുന്നു. മീറ്റിങ്ങിലെക്ക് ഏവരെയുംസ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments