ഹൂസ്റ്റണ്‍: ഓമന മൃഗങ്ങളെ സ്വന്തമാക്കാനും സ്‌നേഹത്തോടെ പരിപാലിക്കാനും ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ അവസരമൊരുക്കുന്നു.
അസോസിയേഷന്റെ പ്രഥമ പപിപാടിയയായ ‘പെറ്റ് അഡോപ്ഷന്‍ ഇവന്റ്’ ഡിസംബര്‍ 12-ാം തീയതി ഞായറാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് നാലു മണിവരെ 19945 കാറ്റി ഫ്രീവേയില്‍ നടക്കുമെന്ന് സംഘടനാ പ്രസിഡന്റ് ഷീല ചെറു അറിയിച്ചു.
വിവിധ ബ്രീഡുകളിലുള്ള പട്ടിക്കുഞ്ഞുങ്ങളെ അണിനിരത്തി, മഗസംരക്ഷണം ലക്ഷ്യമാക്കിയുള്ള പരിപാടിയിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.