Tuesday, December 24, 2024

HomeUS Malayaleeറവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ ഡിസംബർ14നു ഐപിഎല്ലില്‍ പ്രസംഗിക്കുന്നു

റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ ഡിസംബർ14നു ഐപിഎല്ലില്‍ പ്രസംഗിക്കുന്നു

spot_img
spot_img

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍ : ഡിസംബർ 14നു ചൊവാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ലൈനില്‍ റവ: ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ മുഖ്യ പ്രഭാഷണം നല്‍കുന്നു. ബൈബിൾ പണ്ഡിതനും കൺവെൻഷൻ പ്രാസംഗീകനുമായ അച്ചൻ ന്യൂയോർക് സീനായ് മാർത്തോമാ സെന്ററിൽ പ്രൊജക്റ്റ് മാനേജരായി പ്രവർത്തിക്കുന്നു .


വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍ സജീവമാകുന്നത്.

വിവിധ സഭാ മേലധ്യക്ഷന്മാരും, പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ഡിസംബർ14 നു ചൊവ്വാഴചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന റവ: ക്രിസ്റ്റഫർ അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712 770 4821 എന്ന ഫോണ്‍ നമ്പർ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന , ഫോണ്‍ നമ്പരുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.

ഫോണ്‍: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602(കോര്‍ഡിനേറ്റര്‍).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments