നോര്‍ത്ത് അമേരിക്കന്‍ വോളിബോള്‍ പ്രേമികളുടെ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയെടുത്തു കൊണ്ട് 32-ാമത് ജിമ്മി ജോര്‍ജ്ജ് വോളിബോള്‍ ടൂര്‍ണമെന്റിന്റെ വന്‍വിജയത്തിനു ശേഷം ചിക്കാഗോ കൈരളി ലയണ്‍സ് എല്ലാ വര്‍ഷവും നടത്തിവരുന്ന വിന്റര്‍ വോളിബോള്‍ ടൂര്‍ണമെന്റും അണ്ടര്‍ 18 ടൂര്‍ണമെന്റും ഈ വര്‍ഷം ക്രിസ്തുമസ്സ് ആഘോഷത്തോടുകൂടി പ്രവീണ്‍ തോമസിന്റെയും റിന്റു ഫിലിപ്പിന്റെയും നേതൃത്വത്തില്‍ Mount Prospect ലുള്ള Weiss Ceter വോളിബോള്‍ ഇന്‍ഡോര്‍ കോര്‍ട്ടില്‍ (1500 East Euclid Avenue, Mount Prospect) വച്ച് 2022 ഡിസംബര്‍ 26-ാം തീയതി വൈകിട്ട് 5 മുതല്‍ 9 വരെ ചിക്കാഗോ കൈരളി ലയണ്‍സിന്റെ എക്‌സിക്യൂട്ടീവന്റെ ആശീര്‍വ്വാദത്തോടുകൂടി നടത്താന്‍ തീരുമാനിച്ചിരിക്കുന്ന വിവരം ഏവരെയും സന്തോഷത്തോടുകൂടി അറിയിക്കുന്നു.
ഇതോടു കൂടി സിബി കദളിമറ്റത്തിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി (സന്തോഷ് കുര്യന്‍ (സെക്രട്ടറി), അലക്‌സ് കാലായില്‍ (വൈസ് പ്രസിഡന്റ് ), പ്രിന്‍സ് തോമസ് (ട്രഷറര്‍), മാത്യു തട്ടാമറ്റം (ജോ. സെക്രട്ടറി), ജോസ് മണക്കാട്ട് (പി.ആര്‍.ഒ.) 4 വര്‍ഷത്തെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിനു ശേഷം കൈരളി ലയണ്‍സിന്റെ പുതിയ പ്രസിഡന്റ് ശ്രീ. പ്രിന്‍സ് തോമസിന് അധികാരം കൈമാറുന്ന ധന്യനിമിഷത്തിനുകൂടി സാക്ഷ്യം വഹിക്കുവാന്‍ ചിക്കാഗോയിലുള്ള എല്ലാ വോളിബോള്‍ പ്രേമികളെയും കായികപ്രേമകളെയും കൈരളി ലയണ്‍സ് സ്വാഗതം ചെയ്യുന്നു.
എന്ന്,
മാത്യു തട്ടാമറ്റം