Sunday, December 22, 2024

HomeNewsKeralaമുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നു; മേതില്‍ ദേവിക വക്കീല്‍ നോട്ടിസയച്ചു

മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നു; മേതില്‍ ദേവിക വക്കീല്‍ നോട്ടിസയച്ചു

spot_img
spot_img

കൊല്ലം : നടനും നിയമസഭാംഗവുമായ എം.മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ നര്‍ത്തകി മേതില്‍ ദേവിക വക്കീല്‍ നോട്ടിസയച്ചു. എട്ടു വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കാര്യം അവര്‍ സ്ഥിരീകരിച്ചു.

രണ്ടു പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ചുപോകുന്ന സാഹചര്യമല്ല എന്ന് തോന്നിയതിനാലാണ് മുകേഷുമായുള്ള വിവാഹബന്ധം പിരിയുന്നതെന്ന് ദേവിക പറഞ്ഞു. ഒന്നും വാങ്ങിയെടുക്കാനല്ല ഇത്. അങ്ങനെ ഒരു ഉദ്ദേശ്യവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തായി തുടരും– അവര്‍ കൂട്ടിച്ചേര്‍ത്തു.

എറണാകുളത്തെ അഭിഭാഷകന്‍ വഴിയാണു മേതില്‍ ദേവിക മുകേഷിനു നോട്ടിസ് അയച്ചത്. 2013 ഒക്ടോബര്‍ 24നായിരുന്നു മുകേഷും ദേവികയും തമ്മിലുള്ള വിവാഹം. കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച പരിചയമാണ് വിവാഹത്തിലേക്ക് നയിച്ചത്.

നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. 25 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം 2011ല്‍ ആണ് സരിതയും മുകേഷും വേര്‍പിരിഞ്ഞത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments