മോസ്കോ: ചെസ് മത്സരത്തിനിടെ ഊഴം തെറ്റിച്ച് കരു നീക്കിയ ഏഴു വയസുകാരന്‍്റെ വിരല്‍ എതിരേ കളിച്ച റോബോട്ട് ഒടിച്ചു.
റഷ്യയുടെ തലസ്ഥാനമായ മോസ്കോയില്‍ മോസ്കോ ചെസ് ഓപ്പണ്‍ ടൂര്‍ണമെന്‍്റിനിടെയാണ് ചെസ് കളിക്കുന്ന റോബോട്ട് ലോകത്തെ ഞെട്ടിച്ചത്. ഇതിന്‍്റെ വിഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
കുട്ടി കരുനീക്കിയ ശേഷം റോബോട്ട് കരുനീക്കാനൊരുങ്ങവെ കുട്ടി വീണ്ടും കരുനീക്കാന്‍ തുനിഞ്ഞതോടെ യന്ത്രമനുഷ്യന്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നുവെന്ന് റഷ്യന്‍ ചെസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്‍്റ് സെര്‍ജി സ്മാഗിന്‍ വിശദീകരിച്ചു.
ജൂലൈ 19നാണ് സംഭവമുണ്ടായത്.
യന്ത്രമനുഷ്യനും ഏഴ് വയസുള്ള ക്രിസ്റ്റഫറും തമ്മിലായിരുന്നു മത്സരം. യന്ത്രമനുഷ്യന്‍്റെ കരുനീക്കം പൂര്‍ത്തിയാകും മുമ്ബ് ക്രിസ്റ്റഫര്‍ അടുത്ത നീക്കത്തിനു ശ്രമിച്ചു. ഇതോടെ യന്ത്രമനുഷ്യന്‍ തന്‍്റെ കൈ കുട്ടിയുടെ കൈയുടെ മുകളിലേക്ക് എടുത്തു വയ്ക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. കൈ വലിച്ചെടുക്കാന്‍ കഴിയാതെ വേദനിച്ച് പുളഞ്ഞ ക്രിസ്റ്റഫറിനെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും ഏറെ ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തുന്നതും വിഡയോയിലുണ്ട്. കൈ വിരലൊടിഞ്ഞ കുട്ടി സുഖം പ്രാപിച്ചു വരുന്നു.