Sunday, December 22, 2024

HomeNewsIndiaയുക്രൈന്‍ പെണ്ണിന് റഷ്യന്‍ പയ്യന്‍; കല്യാണം നടന്നത് ഇന്ത്യയില്‍

യുക്രൈന്‍ പെണ്ണിന് റഷ്യന്‍ പയ്യന്‍; കല്യാണം നടന്നത് ഇന്ത്യയില്‍

spot_img
spot_img

ധര്‍മ്മശാല: ഫെബ്രുവരി 24ന് തുടങ്ങിയ റഷ്യ-യുക്രൈന്‍ സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമോ ശത്രുതയോ തങ്ങളുടെ സ്നേഹത്തെ ബാധിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ് റഷ്യന്‍ പൗരനായ സെര്‍ജി നോവിക്കോവും യുക്രൈന്‍ സ്വദേശിയായ എലോണ ബ്രമോക്കയും. മാത്രമല്ല, രണ്ടുപേരുടെയും പ്രണയം സാഫല്യമായത് ഇന്ത്യയിലാണെന്നതാണ് ഏറ്റവും ശ്രദ്ധേയം

ഇന്ത്യയില്‍ ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ വെച്ചാണ് കഴിഞ്ഞ ദിവസം ഇരുവരും വിവാഹിതരായത്. ഈ മാസം രണ്ടിന് ഹിന്ദു ആചാരങ്ങള്‍ക്ക് അനുസരിച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത് . ഈ വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

വിവാഹ വേദിയില്‍ കാര്‍മ്മികന്‍ മന്ത്രം ചൊല്ലി കൊടുക്കുന്നതും ഇരുവരും ഏറ്റുപറയുന്നതും ചുറ്റം വലംവെയ്ക്കുന്നതും വീഡിയോയില്‍ കാണാം. ഇരുവരുടെയും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം രൂക്ഷമായ സമയത്താണ് ഇവര്‍ ഇന്ത്യയിലേക്ക് വരുന്നത്.

വിവാഹശേഷംനവദമ്പതികള്‍ക്ക് ആശംസ അറിയിച്ച് നിരവധി പേര്‍ എത്തിയിരുന്നു. എല്ലാവിധത്തിലുമുള്ള പ്രതിബന്ധങ്ങളേയും തരണം ചെയ്ത് സ്നേഹം വിജയിക്കുമെന്ന് ഇവര്‍ തെളിയിച്ചുവെന്നാണ് ഉയരുന്ന കമന്റുകള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments