അഫ്ഗാനിസ്ഥാനിലെ സ്ത്രീ സ്വാതന്ത്ര്യം മുന്‍ഗണനാ വിഷയമല്ലെന്ന് താലിബാന്‍. സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കുകയെന്നത് സംഘടനയുടെ മുന്‍ഗണനയിലുള്ള കാര്യമല്ലെന്ന് താലിബാന്‍ വക്താവ് സബീയുള്ള മുഹാജിദ് വ്യക്തമാക്കി.
രാജ്യത്ത് സ്ത്രീകള്‍ കടുത്ത അടിച്ചമര്‍ത്തല്‍ നേരിടുന്ന സാഹചര്യത്തിലാണ് താലിബാന്‍ നേതാവിന്റെ പ്രതികരണം. ഇസ്ലാമിക നിയമം മറികടക്കുന്ന ഒരു കാര്യവും രാജ്യത്ത് അനുവദിക്കില്ലെന്നും താലിബാന്‍ അറിയിച്ചു.