ഹതായ്: നാശത്തിന്റെ ഭീതിപ്പെടുത്തുന്ന കഥകൾക്കൊടുവില്‍ തുര്‍ക്കി അതിജീവനത്തിന്റെ വാര്‍ത്തകള്‍ കൊണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നു. ഭൂകമ്ബത്തില്‍ തകര്‍ന്ന് വീണ കെട്ടിടത്തില്‍ നിന്നും 128 മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് മാസം പ്രായമുളള കുഞ്ഞിനെ രക്ഷാസേന ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ വാര്‍ത്തയാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്. തുര്‍ക്കിയിലെ ഹതായിലെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുളളില്‍ നിന്നാണ് രണ്ട് മാസം മാത്രം പ്രായമുളള കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഫെബ്രുവരി ആറിന് തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്ബത്തില്‍ മരണം 28000 കവിഞ്ഞിരിക്കുകയാണ്. കൂടാതെ, ഭൂകമ്ബം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ജീവനോടെ കുഞ്ഞുങ്ങളെയടക്കം ഒരുപാട് പേരുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു