Sunday, September 8, 2024

HomeWorldഏപ്രിലില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും

ഏപ്രിലില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും

spot_img
spot_img

ന്യൂഡല്‍ഹി: അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. റോയിട്ടേഴ്സ് പ്രവചനം അനുസരിച്ച്‌ ഏപ്രില്‍ 14ന് ഇന്ത്യ ചൈനയെ മറികടക്കും.

ഐക്യരാഷ്ട്രസഭയില്‍ നിന്നുള്ളതുള്‍പ്പെടെയുള്ള ജനസംഖ്യാ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 2023 ഏപ്രില്‍ 14ന് ഇന്ത്യയുടെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏപ്രിലില്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഇന്ത്യ വൈകുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അംഗീകരിക്കാന്‍ അടുത്ത സെന്‍സസ് പൂര്‍ത്തിയാകുന്നതുവരെ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടിവരുമെന്ന് റോയിട്ടേഴ്സ് പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments