Friday, June 7, 2024

HomeWorldനേപ്പാള്‍ വിമാനാപകടം: എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല: ബ്ലാക്ക് ബോക്സ് റിപ്പോര്‍ട്ട്

നേപ്പാള്‍ വിമാനാപകടം: എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല: ബ്ലാക്ക് ബോക്സ് റിപ്പോര്‍ട്ട്

spot_img
spot_img

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ് 71 യാത്രക്കാര്‍ മരിക്കാനിടയായ സംഭവത്തില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും രണ്ട് എഞ്ചിനുകളിലെയും പ്രൊപ്പല്ലേഴ്സ് ഫെതറിങ് പൊസിഷനിലാവുകയും ചെയ്തതോടെയാണ് അപകടത്തിനിടയാക്കിയതെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്.

മാനുഷികമായ അബദ്ധങ്ങളുമാകാം നിയന്ത്രണം നഷ്ടപ്പെടാനിടയാക്കിയതെന്നും സംശയിക്കുന്നു.

നേപ്പാളിലെ പൊഖാറയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ ജനുവരി 15നാണ് യതി എയര്‍ലൈനിന്റെ വിമാനം മലയിടുക്കില്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ പ്രൊപ്പല്ലറുകള്‍ രണ്ടും വിമാനം ഇറങ്ങി അവസാനമാകുമ്ബോള്‍ എങ്ങനെയാണോ ഉണ്ടാകേണ്ടത് അതേ അവസ്ഥയിലായിരുന്നു അപകടസമയത്ത് ഉണ്ടായിരുന്നത്.

പ്രൊപ്പല്ലറുകള്‍ ഫെതര്‍ പൊസിഷനില്‍ എന്നതിനര്‍ഥം വിമാനം മുന്നോട്ടു പോകാനുള്ള ഊര്‍ജം എഞ്ചിനുകളില്‍ നിന്ന് ലഭിച്ചിരുന്നില്ലെന്നാണ്. അതായത് അപകട സമയത്ത് എഞ്ചിനുകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ ഫ്ലൈറ്റ് ഡാറ്റാ റെക്കോര്‍ഡ് പരിശോധിച്ചപ്പോള്‍ എഞ്ചിനുമായി ബന്ധപ്പെട്ട വിവരങ്ങളിലൊന്നും അസാധാരണത്വം കണ്ടെത്തിയിട്ടില്ല.

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ 10.57.07ന് വിമാനത്തിന് ഇറങ്ങാന്‍ അനുമതി നല്‍കിയപ്പോള്‍ പൈലറ്റ് രണ്ട് തവണ എഞ്ചിനില്‍ നിന്ന് പവര്‍ വരുന്നില്ലെന്ന് പരാതിപ്പെട്ടിരുന്നുവെന്നും അഞ്ചംഗ അന്വേഷണക്കമ്മിറ്റി ചൂണ്ടിക്കാട്ടി.

വിമാനത്തിന്റെ ചിറകുകള്‍ ക്രമീകരിക്കുന്നതില്‍ വിമാനത്തിലുണ്ടായിരുന്ന രണ്ട് ക്യാപ്റ്റന്‍മാരും തമ്മില്‍ ആശയ വിനിമയ കുഴപ്പം നേരിട്ടിട്ടുണ്ട്. അതിനാല്‍ ഈ അപകടത്തിലെ മാനുഷിക ഘടകത്തെ അവഗണിക്കാനാവില്ല. അത് അന്വേഷിക്കേണ്ട വിഷയമാണെന്നും അംഗങ്ങള്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments