Tuesday, March 19, 2024

HomeWorldയുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ബൈഡന്‍

യുക്രൈനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ബൈഡന്‍

spot_img
spot_img

യുക്രൈന്‍ – റഷ്യ സംഘര്‍ഷം ഒന്നാം വാര്‍ഷികത്തിലേക്ക് കടക്കുന്ന വേളയില്‍ അപ്രതീക്ഷിത നീക്കവുമായി അമേരിക്ക. പ്രസിഡന്റ് ജോ ബൈഡന്‍ യുക്രൈന്‍ സന്ദര്‍ശിച്ചു. യുക്രൈന്‍ -റഷ്യ യുദ്ധം തുടങ്ങിയ ശേഷം ഇതാദ്യമാണ് ബൈഡന്‍ യുക്രൈനിലെത്തിയത്.

റഷ്യന്‍ അധിനിവേശത്തിന് എതിരെ ചെറുത്ത് നില്‍പ്പ് നടത്തുന്ന യുക്രൈനിന് യു എസ് എല്ലാ പിന്തുണയും നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. റഷ്യന്‍ അധിനിവേശത്തിന് ഒരു വര്‍ഷത്തിന് ശേഷവും യുക്രൈനും ജനാധിപത്യവും ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു എന്ന് ബൈഡന്‍ പറഞ്ഞു.

പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ ബൈഡന്‍, യുക്രൈന് 50 കോടി യുഎസ് ഡോളറിന്റെ സഹായം പ്രഖ്യാപിച്ചു. കൂടുതല്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. കീവില്‍ അഞ്ച് മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് ബൈഡന്‍ മടങ്ങിയത്. യുക്രൈനിന് പീരങ്കികള്‍ അടക്കമുള്ള ആയുധങ്ങള്‍ ബൈഡന്‍ വാഗ്ദാനം ചെയ്തു . മുന്‍കൂട്ടി അറിയിക്കാതെയാണ് ബൈഡന്‍ കീവിലെത്തിയത്.

റഷ്യന്‍ സേന വ്യാപക ആക്രമണം തുടരുന്നതിനിടെയാണ് യുക്രൈന് പരസ്യ പിന്തുണയുമായി ജോ ബൈഡന്‍ തലസ്ഥാനമായ കീവില്‍ എത്തിയത്.
ടെലിവിഷനില്‍ സംയുക്ത പ്രസ്താവന നടത്തവേ, യുദ്ധത്തിന് മുന്നില്‍ പതറാതെ പിടിച്ചുനിന്ന യുക്രൈനെ ബൈഡന്‍ അഭിനന്ദിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments