Friday, October 18, 2024

HomeWorldമാലി മുന്‍ പ്രധാനമന്ത്രി ചികിത്സ കിട്ടാതെ ജയിലില്‍ മരിച്ചു

മാലി മുന്‍ പ്രധാനമന്ത്രി ചികിത്സ കിട്ടാതെ ജയിലില്‍ മരിച്ചു

spot_img
spot_img

ബമാക്കോ : പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ മുന്‍ പ്രധാനമന്ത്രി സുമേലു ബൂബെ മെയ്ഗ (67) ജയിലില്‍ ചികിത്സ കിട്ടാതെ മരിച്ചു.

2020 ല്‍ അധികാരം പിടിച്ച പട്ടാളം 2021 ഓഗസ്റ്റിലാണ് മെയ്ഗയെ തടവിലാക്കിയത്.2017-19 ല്‍ പ്രധാനമന്ത്രി ആയിരുന്ന മെയ്ഗ ഫുലാനിയില്‍ 160 പേര്‍ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധ സമരത്തില്‍ രാജിവയ്ക്കുകയായിരുന്നു.

മെയ്ഗയുടെ അപേക്ഷ പരിഗണിച്ച്‌ അദ്ദേഹത്തെ ചികിത്സയ്ക്കായി മാലിക്കു പുറത്തു കൊണ്ടുപോകാന്‍ പട്ടാള ഭരണകൂടം ഈയിടെ അനുമതി നല്‍കിയെങ്കിലും നടപടിക്രമം പൂര്‍ത്തിയാകും മുന്‍പേ മരണം എത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments