ലണ്ടന്‍: ഏഴ് റഷ്യന്‍ സൈനിക ജനറല്‍മാര്‍ യുക്രെയ്നില്‍ ഇതുവരെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ യുക്രെയ്നില്‍ വിന്യസിച്ചിട്ടുള്ള സ്പെഷ്യല്‍ ചെചെന്‍ ഫോഴ്സിന്റെ ജനറല്‍ മഗോമെദ് തുഷേവും കൊല്ലപ്പെട്ട ഏഴ് പേരില്‍ ഉള്‍പ്പെടുന്നു.
യുദ്ധം ഒരു മാസമായപ്പോഴേക്കും കൊല്ലപ്പെട്ട റഷ്യന്‍ സൈനികരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും കണക്കുകള്‍ പാശ്ചാത്യ സൈനിക സുരക്ഷ ഉദ്യോഗസ്ഥരെ ഞെട്ടിപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം ഒരു ജനറലിനെ സേനയില്‍നിന്ന് പുറത്താക്കിയതായും പാശ്ചാത്യ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. റഷ്യയുടെ തെക്കന്‍ മിലിട്ടറി ഡിസ്ട്രിക്റ്റിലെ 49-ാമത് സംയോജിത ആയുധ സേനയുടെ കമാന്‍ഡറായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ യാക്കോവ് റെസാന്‍സ്റ്റേവ് ആണ് ഏറ്റവും ഒടുവില്‍ കൊല്ലപ്പെട്ടത്.