ലാഹോര്‍: പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായ അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാതെ പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി പിരിഞ്ഞു.
അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ആരംഭിക്കുന്നതിന് തൊട്ട് മുമ്ബാണ് സ്പീക്കറുടെ പ്രഖ്യാപനം. പ്രമേയം ചര്‍ച്ചചെയ്ത് വോട്ടിനിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചു.
തുടര്‍ന്ന് ഏപ്രില്‍ മൂന്നിന് വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ഖാസിം സുരി അറിയിച്ചു. സഖ്യകക്ഷികളായ എം.ക്യുഎം.പിയും ബി.എ.പിയും പിന്തുണ പിന്‍വലിച്ചതോടെ ഇമ്രാന്‍ ഖാന് ഭൂരിപക്ഷം നഷ്ടമായിരുന്നു.
അവിശ്വാസപ്രമേയം പിന്‍വലിക്കുന്നതിന് പ്രതിപക്ഷവുമായി ധാരണയിലെത്താന്‍ ഇമ്രാന്‍ ഖാന്‍ നീക്കംനടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് പ്രമേയത്തില്‍ നടക്കേണ്ട ചര്‍ച്ച ഞായറാഴ്ചത്തേക്ക് മാറ്റിയത്. അവിശ്വാസ പ്രമേയം പിന്‍വലിച്ചാല്‍ സഭ പിരിച്ചുവിടാമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നും ഇമ്രാന്‍ ഖാന്‍ നിര്‍ദേശംവെച്ചതായാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഷഹബാസ് ഷെരീഫിന് ഇമ്രാന്‍ ഖാന്‍ പ്രത്യേക ദൂതന്‍ മുഖേന കത്ത് നല്‍കിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ധാരണയിലെത്തിയാല്‍ ഇരു വിഭാഗത്തിനും സമ്മതനായ ഒരു ഉന്നത നേതാവ് ഇതു സംബന്ധിച്ച് ഇടനിലക്കാരനായി വര്‍ത്തിക്കും. എന്നാല്‍ ഇമ്രാന്‍ ഖാന്‍ വാഗ്ദാനത്തില്‍ ഉറച്ചുനില്‍ക്കുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലാത്തതിനാല്‍ പ്രതിപക്ഷം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.