Wednesday, February 5, 2025

HomeWorldഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്ബോള്‍ മത്സരം കാണുന്നതിന് വിലക്ക്

ഇറാനില്‍ സ്ത്രീകള്‍ക്ക് ഫുട്ബോള്‍ മത്സരം കാണുന്നതിന് വിലക്ക്

spot_img
spot_img

ടെഹ്‌റാന്‍: ഇറാനില്‍ മതനിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. ഇനി മുതല്‍, സ്ത്രീകള്‍ ഫുട്‌ബോള്‍ മത്സരം കാണരുതെന്ന വിലക്കുമായി മതനേതാവ് രംഗത്തെത്തി.

രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തിരഞ്ഞെടുത്ത, മഷ്ഹദ് അഹ്‌മദ് അലമോല്‍ഹോദയാണ് സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയത് . സ്റ്റേഡിയം അധികൃതര്‍ ഇത് അനുസരിക്കുകയായിരുന്നു. സ്ത്രീകളുടെ സാന്നിധ്യത്തെ ‘അശ്ലീലത’ എന്നാണ് ഇമാം അഹ്‌മദ് അലാമല്‍ഹോദ വിശേഷിപ്പിച്ചത്.

മാര്‍ച്ച്‌ 29ന് മഷാദിലെ ഇമാം റെസ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലാണ്, ഫുട്‌ബോള്‍ മത്സരം നടന്നത് . ഈ മത്സരം കാണാനെത്തിയ വനിതകളെയാണ് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ബലപ്രയോഗത്തിലൂടെ തടഞ്ഞതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്‌ അറിയിച്ചു. അതേസമയം, സ്‌റ്റേഡിയം അധികൃതര്‍ വനിതകള്‍ക്ക് നേരെ, കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments