ശതകോടീശ്വരനായ മാധ്യമ ഭീമന്‍ റൂപര്‍ട്ട് മര്‍ഡോക്ക് വീണ്ടും വിവാഹിതനാകാനൊരുങ്ങുന്നു. മുന്‍ മോഡലും നടിയുമായ ജെറി ഹാളുമായുള്ള വിവാഹമോചനം കഴിഞ്ഞ് എട്ട് മാസം കഴിയവെയാണ് താന്‍ അഞ്ചാമതും വിവാഹം കഴിക്കുന്നതിനെക്കുറിച്ച് മര്‍ഡോക്ക് പ്രഖ്യാപിച്ചത്.
66കാരിയായ ആന്‍ ലെസ്ലി സ്മിത്തിനെയാണ് റൂപര്‍ട്ട് മര്‍ഡോക്ക് വിവാഹം കഴിക്കാനൊരുങ്ങുന്നത്. ആന്‍ ലെസ്ലി സ്മിത്തിന്റെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. റേഡിയോ ടിവി എക്സിക്യൂട്ടാവിയിരുന്ന ചെസ്റ്റര്‍ സ്മിത്ത് വെസ്റ്റേണ്‍ ഗായകനുമായിരുന്നുവെന്ന് മര്‍ഡോക്ക് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.
വീണ്ടും ഒരു പ്രണയത്തിലാകാന്‍ താന്‍ ഭയപ്പെട്ടിരുന്നു എന്നും റൂപ്പര്‍ട്ട് മര്‍ഡോക്ക് പറഞ്ഞു. ‘ ഞാന്‍ വളരെ പരിഭ്രാന്തനായിരുന്നു. പ്രണയത്തിലാകാന്‍ ഞാന്‍ ഭയപ്പെട്ടു. എന്നാല്‍ ഇത് എന്റെ അവസാനത്തെ ബന്ധം ആയിരിക്കുമെന്ന് തനിക്കറിയാം’- റൂപ്പര്‍ട്ട് മര്‍ഡോക്ക് വ്യക്തമാക്കി.
സമ്മറില്‍ വിവാഹം നടത്താനാണ് ഇരുവരും തീരുമാനിച്ചിരിക്കുന്നത്. ജീവിതത്തിന്റെ രണ്ടാം പകുതി ഒരുമിച്ച് ചെലവഴിക്കാന്‍ ഞങ്ങള്‍ ഇരുവരും കാത്തിരിക്കുകയാണ് എന്നും മര്‍ഡോക്ക് പറഞ്ഞു.
അമേരിക്കയിലെ ഫോക്സ് ന്യൂസ് ചാനലും യുകെയിലെ സണ്‍ ദിനപ്പത്രം ഉള്‍പ്പെടെയുളള മാധ്യമ സ്ഥാപനങ്ങളുടെ ഉടമയാണ് മര്‍ഡോക്ക്