Wednesday, June 26, 2024

HomeWorldമതിയായി; 27 വര്‍ഷം നീണ്ട പാര്‍ലമെന്ററി ജീവിതം അവസാനിപ്പിക്കുന്നതായി മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ

മതിയായി; 27 വര്‍ഷം നീണ്ട പാര്‍ലമെന്ററി ജീവിതം അവസാനിപ്പിക്കുന്നതായി മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ

spot_img
spot_img

ലണ്ടന്‍: അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. പ്രധാനമന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടും എംപിയായി തുടര്‍ന്നിരുന്ന തെരേസ 27 വര്‍ഷം നീണ്ട പാര്‍ലമെന്ററി ജീവിതത്തിനാണ് അവസാനം കുറിക്കന്നത്. 1997 മുതല്‍ തുടര്‍ച്ചയായി മെയ്ഡന്‍ഹെഡ് മണ്ഡലത്തെ പ്രതീനിധീകരിച്ചിരുന്ന തെരേസ മേ 2016 മുതല്‍ 2019 വരെ മൂന്നു വര്‍ഷക്കാലമാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്നത്. 2010 മുതല്‍ ആറുവര്‍ഷക്കാലം കാമറണ്‍ മന്ത്രിസഭയില്‍ ഹോം സെക്രട്ടറിയായിരുന്നു.

ബ്രക്‌സിറ്റ് റഫറണ്ടത്തിന്റെ പശ്ചാത്തലത്തില്‍ ഡേവിഡ് കാമറണ്‍ രാജിവച്ച ഒഴിവിലാണ് അപ്രതീക്ഷിത നീക്കത്തിലൂടെ തെരേസ മേ പ്രധാനമന്ത്രിയായത്. എല്ലാവരും പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്ന ബോറിസ് ജോണ്‍സണിനെതിരെ മല്‍സരരംഗത്തുവന്ന തെരേസ മേ പെട്ടെന്ന് പാര്‍ട്ടിയില്‍ നേതാവായി വളരുകയായിരുന്നു. ഇവര്‍ മല്‍സരത്തിനിറങ്ങിയതോടെ ബോറിസ് ജോണ്‍സണ്‍ പിന്മാറുകയും ചെയ്തു. മൂന്നുവര്‍ഷം പ്രധാനമന്ത്രിയായിരുന്നിട്ടും യൂറോപ്യന്‍ യൂണിയനുമായുള്ള ബ്രക്‌സിറ്റ് കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തെരേസ മേക്ക് കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തില്‍ 2019ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അവര്‍ രാജിവച്ചൊഴിയുകയായിരുന്നു. പന്നീട് പ്രധാനമന്ത്രിയായ ബോറിസാണ് ബ്രക്‌സിറ്റ് കരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം നേടി വന്‍ ഭൂരിപക്ഷത്തോടെ ടോറികളെ വീണ്ടും അധികാരത്തില്‍ നിലനിര്‍ത്തിയത്.

തെരേസ മേ ഉള്‍പ്പെടെ നിലവില്‍ എംപിമാരായ അറുപതു ടോറി അംഗങ്ങളാണ് ഇതിനോടകം അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ബോറിസ് ജോണ്‍സണ്‍, ബെന്‍ വാലിസ് തുടങ്ങിയ പ്രമുഖ പല നേതാക്കളും നേരത്തെ തന്നെ മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments