മോസ്‌കോ: റഷ്യന്‍ കേന്ദ്രങ്ങളിലേക്ക് യുക്രൈന്‍ വ്യോമാക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യ.
ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി ഗ്രാമമായ ബെല്‍ഗൊറോദിലെ ഇന്ധന ഡിപ്പോക്കു നേരെയാണ് ഇന്ന് രാവിലെ യുക്രൈന്റെ രണ്ട് സൈനിക ഹെലികോപ്ടറുകള്‍ ആക്രമണം നടത്തിയത്. മിസൈലുകള്‍ കോപ്റ്ററില്‍ നിന്ന് കണ്ടെടുത്തതായും റഷ്യ ആരോപിച്ചു. ഡിപ്പോയില്‍ ഉണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഡിപ്പോയുടെ ഭാഗങ്ങള്‍ തകര്‍ന്നതായും റഷ്യന്‍ ആരോപണമുണ്ട്.
യുക്രൈന്‍ കോപ്ടറുകള്‍ താഴ്ന്നുപറന്നാണ് അതിര്‍ത്തി കടന്നെത്തിയതെന്നും ആക്രമണത്തിലുണ്ടായ അഗ്‌നിബാധയിലാണ് രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റതെന്നും മേഖലാ ഗവര്‍ണര്‍ വ്യാചസ്ലാവ് ഗ്ലാദ്കോവ് പറഞ്ഞു. ബെല്‍ഗൊറോദില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
അഗ്‌നിബാധയുണ്ടായതായി ഇന്ധന ഡിപ്പോയുടെ ഉടമസ്ഥരായ റഷ്യന്‍ എണ്ണക്കമ്ബനി റോസ്നെഫ്റ്റ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ യുക്രൈന്‍ ആണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.