Wednesday, October 23, 2024

HomeCinemaകശ്മീര്‍ ഫയല്‍സിനെയും ഗംഗുഭായിയെയും പിന്തള്ളി ആര്‍ആര്‍ആര്‍ ആഗോള കളക്ഷനില്‍ ചരിത്രമെഴുതുന്നു

കശ്മീര്‍ ഫയല്‍സിനെയും ഗംഗുഭായിയെയും പിന്തള്ളി ആര്‍ആര്‍ആര്‍ ആഗോള കളക്ഷനില്‍ ചരിത്രമെഴുതുന്നു

spot_img
spot_img

കൊച്ചി:  ആദ്യവാരം പിന്നിടുമ്ബോള്‍ ആഗോള കളക്ഷനില്‍ എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ചരിത്രം കുറിക്കുന്നു.

ബോളിവുഡിലെ ഈ വര്‍ഷത്തെ വലിയ ഹിറ്റുകളായിരുന്ന സൂര്യവന്‍ശി, ദ് കശ്മീര്‍ ഫയല്‍സ്, 83, ഗംഗുഭായി കത്തിയവാഡി എന്നിവയേക്കാളൊക്കെ മുകളിലാണ് ആദ്യ വാര കളക്ഷന്‍.

മാര്‍ച് 25ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരാഴ്ച കൊണ്ട് നേടിയ ആഗോള ഗ്രോസ് 710 കോടിയാണ്, ഇന്‍ഡ്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ ഗ്രോസ് 560 കോടിയും. കോവിഡിന് ശേഷം ഒരു ഇന്‍ഡ്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ആദ്യവാര കളക്ഷനാണ് ഇത്.

ആര്‍ആര്‍ആറിന്റെ ഹിന്ദി പതിപ്പ് ആദ്യ വാരം നേടിയ കളക്ഷന്‍ 132.59 കോടിയാണ്.

തെലുങ്കിനു പുറമെ തമിഴ്, മലയാളം, കന്നട, ഹിന്ദി പതിപ്പുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ഇതില്‍ തെലുങ്ക് പതിപ്പ് മാത്രം ആദ്യദിനം നേടിയത് 127 കോടി രൂപയാണ്! ഹിന്ദി പതിപ്പ് ആയിരുന്നു ആദ്യദിന കളക്ഷനില്‍ രണ്ടാം സ്ഥാനത്ത്. 23 കോടിയാണ് ഹിന്ദി പതിപ്പ് നേടിയത്. കന്നട പതിപ്പ് 16 കോടിയും തമിഴ് പതിപ്പ് 9.50 കോടിയും മലയാളം പതിപ്പ് 4 കോടിയും ആദ്യദിനം നേടി.

കൂടാതെ വിദേശ മാര്‍കറ്റുകളിലും മികച്ച രീതിയിലാണ് ചിത്രം വിതരണം ചെയ്യപ്പെട്ടത്. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ഗള്‍ഫ് മേഖലകളിലെല്ലാം മികച്ച ബുകിംഗ് ആണ് ആദ്യവാരം ചിത്രത്തിന് ലഭിച്ചത്. ആദ്യദിനത്തിലെ വിദേശ കളക്ഷന്‍ മാത്രം 70 കോടിയോളം വരും. ലോകമാകെ 10,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments