Saturday, March 15, 2025

HomeWorldപെട്ടി നിറയെ പണവുമായി ഇമ്രാന്‍ഖാന്റെ ഭാര്യാ സുഹൃത്ത് രാജ്യം വിട്ടു

പെട്ടി നിറയെ പണവുമായി ഇമ്രാന്‍ഖാന്റെ ഭാര്യാ സുഹൃത്ത് രാജ്യം വിട്ടു

spot_img
spot_img

ലാഹോര്‍: അഴിമതി ആരോപണത്തിന് പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ഭാര്യാ സുഹൃത്ത് രാജ്യം വിട്ടു.

ഇമ്രാന്‍ ഖാന്റെ മൂന്നാം ഭാര്യ ബുഷ്‌റാ ബീവിയുടെ സുഹൃത്ത് ഫറ ഖാനാണ് രാജ്യം വിട്ടത്. 90,000 ഡോളറുമായിട്ടാണ് ഇവര്‍ മുങ്ങിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അറസ്റ്റ് ഭയന്നാണ് രാജ്യം വിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുബായിലേക്കാണ് ഫറ ഖാന്‍ പോയതെന്നാണ് സൂചന. ഫറാ ഖാന്‍ ആഡംബര വിമാനത്തില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങങ്ങളില്‍ വൈറലാണ്. എന്നാല്‍ ഈ ഫോട്ടോ എപ്പോഴത്തേതാണെന്ന് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല.

‘ബുഷ്‌റയുടെ അടുത്തയാളായ ഫറ ഖാന്‍ രാജ്യം വിട്ടു. 90,000 ഡോളറുമായിട്ടാണ് അവര്‍ രാജ്യം വിട്ടിരിക്കുന്നത്’ പാകിസ്താനിലെ പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലിം ലീഗ് – നവാസ് നേതാവ് റോമിനാ കുര്‍ഷിദ് ആലം ട്വിറ്ററില്‍ കുറിച്ചു. ബുഷ്‌റയുടെ ഭര്‍ത്താവ് അഹ്‌സന്‍ ജമീല്‍ ഗുജ്ജാര്‍ നേരത്തെ തന്നെ രാജ്യം വിട്ടിരുന്നു. അമേരിക്കയിലേക്കാണ് പോയതെന്നാണ് റിപ്പോര്‍ട്ട്.

ഉദ്യോഗസ്ഥ നിയമനത്തിനും സ്ഥലം മാറ്റത്തിനുമായി കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്നാണ് ഫറാ ഖാനെതിരെയുള്ള ആരോപണം. ‘അഴിമതികളുടെ മാതാവ്’ എന്നാണ് പ്രതിപക്ഷം ഫറാ ഖാനെ വിശേഷിപ്പിച്ചത്. 6 ബില്യണ്‍ പാകിസ്താന്‍ രൂപയുടെ (32 മില്യണ്‍ ഡോളര്‍) അഴിമതി നടത്തി എന്നാണ് ഫറയ്‌ക്കെതിരെ പ്രതിപക്ഷത്തിന്റെ ആരോപണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments