സാന്‍ജോസ്: അടിയന്തര ലാന്‍ഡിംഗിനിടെ ചരക്ക് വിമാനം അപകടത്തില്‍പ്പെട്ട് രണ്ടായി പിളര്‍ന്നു.
കോസ്റ്റാറിക്കയിലെ സാന്‍ജോസ് വിമാനത്താവളത്തിലാണ് സംഭവം . ഡിഎച്ച്എല്ലിന്റെ ബോയിംഗ് 757 ചരക്ക് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ഗ്വാട്ടിമാലയിലേക്കായിരുന്നു വിമാനം പറന്നുയര്‍ന്നത്. എന്നാല്‍ പത്ത് മിനിട്ട് സമയത്തെ യാത്രയ്ക്ക് ശേഷം യന്ത്രത്തകരാറുണ്ടെന്ന് മനസിലാക്കിയതിനാല്‍ അടിയന്തര ലാന്‍ഡിംഗിനായി തിരിച്ചിറക്കവെ റണ്‍വെയില്‍ നിന്നും തെന്നിമാറുകയായിരുന്നു.