Sunday, June 1, 2025

HomeWorldയുക്രെയ്ന് ഐ.എം.എഫിന്റെ 1500 കോടി ഡോളര്‍

യുക്രെയ്ന് ഐ.എം.എഫിന്റെ 1500 കോടി ഡോളര്‍

spot_img
spot_img

കിയവ്: റഷ്യന്‍ അധിനിവേശം കാരണം പ്രയാസം അനുഭവിക്കുന്ന യുക്രെയ്ന് 1560 കോടി ഡോളര്‍ സഹായം നല്‍കുന്ന പാക്കേജിന് അന്താരാഷ്ട്ര നാണയനിധി അംഗീകാരം നല്‍കി.

കടാശ്വാസം, സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പകളും സഹായവും എന്നിവ ഉള്‍പ്പെടുന്ന 11,500 കോടി ഡോളറിന്റെ മൊത്തത്തിലുള്ള പാക്കേജിന്റെ ഭാഗമായാണ് 1560 കോടി സഹായം നല്‍കുന്നതെന്ന് ഐ.എം.എഫ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീത ഗോപിനാഥ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

ഇതില്‍ 270 കോടി ഡോളര്‍ ഉടന്‍ നല്‍കും. ബാക്കി നാലു വര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കും. യുദ്ധാനന്തര പുനര്‍നിര്‍മാണത്തിനും സുസ്ഥിര വളര്‍ച്ചക്കും യൂറോപ്യന്‍ യൂനിയന്‍ പ്രവേശനത്തിലേക്കുള്ള പാത സുഗമമാക്കുന്ന ഘടനാപരമായ പരിഷ്‍കരണങ്ങള്‍ക്കാണ് ഐ.എം.എഫ് സഹായം വിനിയോഗിക്കുക

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments