ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കീവ് സന്ദര്‍ശിക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈന്‍ വിദേശകാര്യ സഹമന്ത്രി എമൈന്‍ ജാപറോവ.
റഷ്യ -യുക്രൈന്‍ സംഘര്‍ഷത്തിന് അറുതിവരുത്താന്‍ ഇന്ത്യ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ അവര്‍ ആവശ്യപ്പെട്ടു.
‘വലിയ ലക്ഷ്യത്തിലേക്ക് അടുക്കുന്നതിന്റെ ആദ്യപടി ചര്‍ച്ചകള്‍ സജീവമാക്കുക എന്നതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പ്രധാനമന്ത്രി മോദിയുമായി ഫോണില്‍ സംസാരിക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് ആഗ്രഹിക്കുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’, ജാപറോവ പറഞ്ഞു.
ഇന്ധനവും പ്രതിരോധ ഉപകരണങ്ങളും വാങ്ങുന്നതില്‍ ഇന്ത്യ പ്രായോഗിക സമീപനമാണ് സ്വീകരിക്കുന്നതെന്ന് പറഞ്ഞ ജാപറോവ പക്ഷെ റഷ്യയെ ആശ്രയിക്കുന്നത് ജാഗ്രതയോടെ വേണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു