Sunday, June 1, 2025

HomeWorldസുഡാന്‍ സംഘര്‍ഷം: മലയാളി വെടിയേറ്റ് മരിച്ചു, ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശി

സുഡാന്‍ സംഘര്‍ഷം: മലയാളി വെടിയേറ്റ് മരിച്ചു, ആഭ്യന്തര കലാപത്തിനിടെ കൊല്ലപ്പെട്ടത് കണ്ണൂര്‍ സ്വദേശി

spot_img
spot_img

സുഡാന്‍: സുഡാനില് സൈന്യവും അര്ദ്ധസൈനിക വിഭാഗവും തമ്മില് നടക്കുന്ന സംഘര്ഷത്തില് മലയാളി കൊല്ലപ്പെട്ടു വിമുക്ത ഭടനായ കണ്ണൂര് ആലക്കോട് ആലവേലില് സ്വദേശി ആല്ബര്ട്ട് അഗസ്റ്റിന് (48) ആണ് മരിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി സുഡാനിലെ സ്വകാര്യ കമ്ബനി ജീവനക്കാരനാണ് ആല്ബര്ട്ട് അഗസ്റ്റിന്‍. ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്ന് ബന്ധുക്കള് പറയുന്നു. ഇന്നലെ രാത്രിയാണ് സംഭവം.

ആഭ്യന്തര കലാപത്തിനിടെ, ആല്ബര്ട്ട് അഗസ്റ്റിന് വെടിയേറ്റൂ എന്നാണ് ബന്ധുക്കള് പറയുന്നത്. കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല

ഇതേ സമയം സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ശക്തമായ പശ്ചാത്തലത്തില്‍ സുഡാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി എംബസി.

ഇന്ത്യക്കാരോട് വീടിനുള്ളില്‍ തന്നെ തുടരാനാണ് എംബസിയുടെ നിര്‍ദ്ദേശം. സുഡാനിന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് ഇന്ത്യന്‍ എംബസി പൗരന്‍മാര്‍ക്കായി നിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.

‘ ഇന്ത്യന്‍ പൗരന്‍മാര്‍ ദയവായി ശാന്തരായിരിക്കുക. വെടിവയ്പ്പുകളും ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രതയൊടെ വീടുകളില്‍ തന്നെ കഴിയണം. എംബസി അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കുക,’ ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി ട്വീറ്റിലൂടെ പറഞ്ഞു.

പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, സുഡാനിലെ ആര്‍മി ചീഫ് ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ വസതി, ഖാര്‍ത്തൂമിലെ അന്താരാഷ്‌ട്ര വിമാനത്താവളം എന്നിവയുടെ നിയന്ത്രണം ഏറ്റെടുത്തതായി സുഡാനിലെ പാരാമിലിട്ടറി റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് അവകാശപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments