Friday, April 26, 2024

HomeWorldസുഡാനില്‍ 3500 ഇന്ത്യക്കാര്‍ കുടുങ്ങികിടക്കുന്നു: വിദേശകാര്യ സെക്രട്ടറി

സുഡാനില്‍ 3500 ഇന്ത്യക്കാര്‍ കുടുങ്ങികിടക്കുന്നു: വിദേശകാര്യ സെക്രട്ടറി

spot_img
spot_img

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം നടക്കുന്ന സുഡാനിലെ സ്ഥിതി സങ്കീര്‍ണ്ണമാണെന്നും സാഹചര്യം ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും വിദേശ കാര്യ സെക്രട്ടറി വിനയ് മോഹന്‍ ക്വാത്ര.ഓപ്പറേഷന്‍ കാവേരിയുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച്‌ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലയിടത്തും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. പരമാവധിയാളുകളുമായി ദൗത്യസംഘം ആശയവിനിമയം നടത്തി. നാവികസേനയുടെ രണ്ട് കപ്പലുകളും വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിന്‍റെ ഭാഗമായി ഇവിടെയെത്തിച്ചു.

ഒരു കപ്പല്‍ കൂടി ഉടന്‍ പോര്‍ട്ട് സുഡാനില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതേ സമയം സുഡാനില്‍നിന്ന് 360 ഇന്ത്യക്കാര്‍ ബുധനാഴ്ച രാത്രി ഡല്‍ഹിയിലെത്തി.

സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്ന് വിമാനമാര്‍ഗമാണ് ഇവരെ എത്തിച്ചത്. സുഡാനില്‍നിന്ന് 660 ഇന്ത്യക്കാരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. പോര്‍ട്ട് സുഡാനില്‍നിന്ന് വിമാനമാര്‍ഗവും കപ്പല്‍മാര്‍ഗവും ഇവരെ ജിദ്ദയില്‍ എത്തിച്ചു.

ജിദ്ദയില്‍ സുരക്ഷിതമായി എത്തിയവരില്‍ 360 പേരാണ് ബുധന്‍ രാത്രിയോടെ ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയത്. വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ പാളിയതിനാല്‍ ഒഴിപ്പിക്കല്‍ ദുഷ്കരമാണ്. ഖാര്‍ത്തൂമില്‍നിന്ന് റോഡുമാര്‍ഗം 1000 കിലോമീറ്റര്‍ അകലെയുള്ള പോര്‍ട്ട് സുഡാനില്‍നിന്ന് എത്തുക മാത്രമാണ് ഏക രക്ഷാമാര്‍ഗം.

സുഡാനില്‍നിന്ന് രക്ഷപ്പെട്ടെത്തുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് ഡല്‍ഹിയില്‍ എല്ലാ സൗകര്യവുമൊരുക്കി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ പ്രത്യേക ഹെല്‍പ്പ്ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചു. വിമാനം ഇറങ്ങുന്നവരെ കേരള ഹൗസില്‍ എത്തിക്കുന്നതിന് ട്രാവലറുകള്‍ ഏര്‍പ്പാടാക്കി

3500 ഇന്ത്യക്കാര്‍ സുഡാനിലുണ്ടെന്നാണ് ഏകദേശ കണക്ക്. 3100 പേരാണ് രക്ഷാദൗത്യത്തിന് വേണ്ടി തയാറാക്കിയ സംവിധാനത്തില്‍ ഇതുവരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തത്. കൂടാതെ ആയിരത്തോളം ഇന്ത്യന്‍ വംശജരും സുഡാനിലുണ്ട്. ഖാര്‍ത്തും കേന്ദ്രീകരിച്ചാണ് ഒഴിപ്പിക്കല്‍ നടപടികള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments