മെയ്ക്തില( മ്യാന്‍മാര്‍): മ്യാന്‍മറില്‍ വീണ്ടും ഭൂചലനം. ഇന്നു പുലര്‍ച്ചെയാണ് 5.5 തീവ്രതയുള്ള ഭൂകമ്പം സെന്‍ട്രല്‍ മ്യാന്‍മറിലെ മെയ്ക്തിലയില്‍ അനുഭവപ്പെട്ടത്. കഴിഞ്ഞ മാസം 28ന് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതിന് പിന്നാലെ വീണ്ടും വന്‍ ഭൂചലനം ഉണ്ടായതോടെ കടുത്ത ഭീതിയിലാണ് ജനം. മാര്‍ച്ച് 28 ്‌ന ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 3649 പേരാണ് മ്യാന്‍മറില്‍ കൊല്ലപ്പെട്ടത്.
മ്യാന്‍മറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മണ്ഡലൈയ്ക്ക് സമീപമാണ് നിലവിലെ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കഴിഞ്ഞ മാസമുണ്ടായ ഭൂകമ്പത്തില്‍ മണ്ഡലൈയില്‍ സാരമായ നഷ്ടങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ വലിയ രീതിയിലുള്ള . പരമ്പരാഗത നവവത്സര ആഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിവസത്തിന്റെ ആദ്യ ദിനത്തിലാണ് മ്യാന്‍മറില്‍ ഇന്ന് ഭൂചലനമുണ്ടായത്. കെട്ടിടങ്ങളില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.