നോംപെൻ : ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് കംബോഡിയയിൽ എത്തി. 2016നുശേഷം ആദ്യമായാണ് ഷീ കംബോഡിയ സന്ദർശിക്കുന്നത്. രാഷ്‌ട്രത്തലവനായ നോരോദോം ശിഹമണി രാജാവ് അദ്ദേഹത്തെ നോംപെൻ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. പ്രധാനമന്ത്രി ഹുൻ മാനറ്റുമായും ഷീ ജിൻപിങ് കൂടിക്കാഴ്‌ച നടത്തി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികാരച്ചുങ്കം ഏർപ്പെടുത്തിയ പശ്‌ചാത്തലത്തിലാണ് ചൈനീസ് പ്രസിഡന്റ് ദക്ഷിണേഷ്യൻ പര്യടനം നടത്തുന്നത്. 49 ശതമാനം അധിക തീരുവയാണ് കംബോഡിയക്കുമേൽ അമേരിക്ക ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ചൈനയുടെ പിന്തുണ നിർണായകമാണ്.
നേരത്തേ മലേഷ്യയും വിയത്‌നാമും ഷീ ജിൻപിങ് സന്ദർശിച്ചു.