ബഗോട്ട: കൊളംബിയയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവന്മാരിലൊരാളായ ഡെയ്റോ അന്റോണിയോ ഉസുഗ (50) എന്ന ഒട്ടോനീലിനെ യു.എസിലേക്ക് നാടുകടത്തി.
കൊളംബിയ പ്രസിഡന്റ് ഇവാന് ഡ്യൂക്ക് ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ ഏറ്റവും അപകടകാരിയായ മാഫിയ തലവന്‍ എന്നാണ് ഡ്യൂക്ക് ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.
കൊളംബിയയിലെ പിടികിട്ടാപ്പുള്ളിയായിരുന്ന ഉസുഗയെ പ്രത്യേക സൈനിക നീക്കത്തിലൂടെ കഴിഞ്ഞ ഒക്ടോബറിലാണ് അറസ്റ്റ് ചെയ്തത്. കൊളംബിയന്‍ പൊലീസിന്റെയും ഇന്റര്‍പോള്‍ ഉദ്യോഗസ്ഥരുടെയും അകമ്ബടിയോടെയാണ് ഉസുഗയെ വിമാനത്തില്‍ യു.എസിലെത്തിച്ചത്.