കൊളംബോ: ശ്രീലങ്കയിലെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.
പ്രസിഡന്റ് ഗൊട്ടബയ രാജപക്‌സെയുടെ ആവശ്യത്തോട് അദ്ദേഹം അനുകൂല പ്രതികരണമാണ് നല്‍കിയതെന്നാണ് വിവരം.
പ്രസിഡന്റ് ഹൗസില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാന്‍ മഹിന്ദ രാജപക്‌സെ സമ്മതിച്ചതായി കൊളംബോ പേജ് റിപ്പോര്‍ട്ട് ചെയ്തു. ശ്രീലങ്കയിലെ സാമ്ബത്തിക പ്രതിസന്ധിക്ക് ഏക പരിഹാരം തന്റെ രാജിയാണെങ്കില്‍ അതിന് താന്‍ തയ്യാറാണെന്ന് മഹിന്ദ രാജപക്‌സെ വ്യക്തമാക്കിയിരുന്നു.
കൂടാതെ കാബിനറ്റ് മന്ത്രിമാരായ പ്രസന്ന രണതുംഗ, നലക ഗോദഹേവ, രമേഷ് പതിരണ എന്നിവരും രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കാനുള്ള മഹിന്ദ രാജപക്സെയുടെ തീരുമാനത്തോട് യോജിച്ചുവെന്ന് രാഷ്ട്രീയ വൃത്തങ്ങള്‍ അറിയിച്ചു. പ്രസിഡന്‍റിന്‍റേയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ രാജ്യവ്യാപക പണിമുടക്ക് സമരം നടത്തിയിരുന്നു. പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
സമരത്തിന്‍റെ ഭാഗമായി തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ റാലി നടത്തി.